ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

ലാഹോര്‍: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം നടത്തിയ പരിശോധനകളില്‍ പ്രശ്നം കണ്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായി. ഇതോടെ ഉടനെ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി നെഞ്ചുവേദന കടുക്കുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയ ഇന്‍സമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനുവേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് അമ്ബത്തിയൊന്നുകാരനായ ഇന്‍സ്മാം. 20 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ടി20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്.

പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍ കൂടിയായ ഇന്‍സമാം. 2007ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.