ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്

ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്
 
 
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ് കോൺസൽ എ.കെ. വിജയകൃഷ്‌ണൻ മുഖ്യാതിഥി 
 
 
ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്, വെള്ളിയാഴ്‌ച്ച  വൈകുന്നേരം 6 മണിക്ക്  ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി  അഫയേഴ്സിന്റെ ചുമതലയുള്ള കോൺസൽ എ.കെ. വിജയകൃഷ്‌ണൻ നിർവഹിക്കും. ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിറ്റാർ പാലസ് റെസ്റ്റോറന്റിൽ ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡണ്ട് സണ്ണി പൗലോസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രെട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, പ്രസിഡണ്ട് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയ ദേശീയ ഭാരവാഹികളും പങ്കെടുക്കും.
 
 റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ  ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഷോളി കുമ്പിളിവേലിൽ നന്ദിയും പറയും. വൈസ് പ്രസിഡണ്ട് സജി ഏബ്രഹാം, ജോയിന്റ് സെക്രെട്ടറി ജേക്കബ് മാനുവേൽ, ജോയിന്റ് ട്രഷറർ ബിജു ജോൺ, എക്സ് ഓഫിസിയോ ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
 
ഐ.പി.സി.എൻ.എ) ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്ററിന്റെ എല്ലാ അംഗങ്ങളും അമേരിക്കയിലെ വിവിധ സാംസ്ക്കാരിക-സാമൂഹിക-സംഘടനകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.