ചൈനീസ് ബെല്‍റ്റ് റോഡ് പദ്ധതിയില്‍ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി ഇറ്റലി

ചൈനീസ് ബെല്‍റ്റ്  റോഡ് പദ്ധതിയില്‍ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി ഇറ്റലി

റോം: ചൈനീസ് ബെല്‍റ്റ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ച്‌ ഇറ്റലി. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ നിന്നും ഇറ്റാലി പിന്മാറുന്നത് സംബന്ധിച്ചുള്ള സൂചനകള്‍ ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യോര്‍ജിയാ മെലോണി നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ഔദ്യോഗികമായി ചൈനയെ അറിയിച്ചിരിക്കുകയാണ് ഇറ്റലി.

ബെല്‍റ്റ് റോഡ് പദ്ധതി പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നില്ലെന്ന് ഇറ്റാലിയൻ സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായത് തെറ്റായ തീരുമാനമായിരുന്നു എന്ന് പ്രധാനമന്ത്രി മെലോണിയും ഇറ്റാലിയൻ പ്രതിരോധമന്ത്രിയും അഭിപ്രായപ്പെട്ടു. എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല.

നിലവില്‍ 18.5 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ഇറ്റലി ചൈനയിലേക്ക് നടത്തുന്നത്. തിരികെ ചൈന 50.9 ബില്യണ്‍ യൂറോയുടെ കയറ്റുമതിയും