ജൈവകർഷക- സന്ധ്യറ്റീച്ചർ

ജൈവകർഷക- സന്ധ്യറ്റീച്ചർ

 

സപ്ന അനു  ബി ജോർജ്  

 

ജൈവകര്‍ഷക കൂട്ടായ്മ തൃശ്ശൂർ നാട്ടു ചന്ത,ബാനര്‍ജി മെമ്മോറിയൽ ക്ലബിൽ,എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 12 വരെ,നാളത്തെ (19/11/2017) ചന്തയിലേക്ക് വരുന്ന വിഭവങ്ങൾ..
1-നളിനിപ്പ്- തേങ്ങ, മഞ്ഞൾപ്പൊടി, കുരുമുളക്, ചേംബ് തണ്ട്.2- പൂവ്വൻ കായ, മധുരക്കിഴങ്ങ്, മഞ്ഞൾപ്പൊടി, ജൈവ അരി (പച്ച, പുഴുക്ക്), അരിപ്പൊടി, കുടം പുളി, കുരുമുളക്, നാടൻ പശുവിന്റെ പാൽ, മോര്, നെയ്യ്,ചാണകപ്പൊടി, പച്ചമുളക്, സാമ്പാർ ചീര, നാളികേരം .3-ശ്രീ നന്ദിനി ഓർഗാനിക് ഫാം ആര്യംപാടം. സനോജ് ഫോൺ.....,നാളികേരം, വെളിച്ചെണ്ണ, കൊള്ളി, മത്തങ്ങാ, കുമ്പളങ്ങ, ഉണ്ണിപ്പിണ്ടി, മഞ്ഞൾ, ഇഞ്ചി, മഞ്ഞൾപൊടി, സാമ്പാർ ചീര, വള്ളി ചീര, ചായ് മൻസ, ചേന, ചെടികൾ ,ഡോ.വി .എൻ .രാജഗോപാലൻ, പാലക്കൽ. ഫോൺ……..- നേന്ത്രക്കായ, നേന്ത്രപ്പഴം, ഞാലിപ്പൂവൻപഴം, കർപ്പൂര വള്ളി കായ,പപ്പായ, പാഷൻ ഫ്രൂട്ട്, നാടൻ കോഴിമുട്ട, കാട മുട്ട, നാടൻ കുടംപുളി, കോൽപുളി, നാളികേരം, പയർ, പാവക്ക, ചേമ്പ്, ചേന, ഉണ്ണിപ്പിണ്ടി, കടപ്പൻ, കുറച്ചു വീതം കോവക്ക, ചീര, വഴുതിന, മുളക്' കറിവേപ്പില, മുരിങ്ങ ഇല, വെണ്ടക്കായ, മണ്ണിരക്കമ്പോസ്റ്റ്, പഞ്ചഗവ്യം പച്ചക്കറിവിത്ത്, തൈകൾ ,ദേവ കൃഷ്ണ ഓർഗാനിക് ഫാം, എട്ടു മന, കരുവന്നൂർ ഫോൺ........5,- റെഡ് ലേഡിപപ്പായ,ഞാലിപ്പൂവൻ ,ചേന ,എഗ് ഫ്രൂട്ട് ,Thomson George .6- ചീര, പാവയക്ക, കുമ്പളം,കുറച്ച് വെണ്ട,തക്കാളി പയര്‍,വഴുതിന പീച്ചില്‍ രേഖ പുറത്തൂര്‍.  7- കൂർക്ക, മത്തങ്ങ, വഴുതനങ്ങ, പ്രമേഹ ച്ചീര, കാന്താരി മുളക്, വെന്തവെളിച്ചെണ്ണ, സാമ്പാർ, ചമ്മന്തി പൊടികൾ, കായ വറുത്തത്, ശർക്കര വരട്ടി, അവൽ റോസ്റ്റ്, ചക്ക കിണ്ണത്തപ്പം, തേങ്ങ ഉണ്ട.

സന്ധ്യ ടീച്ചർ ഒരാഴ്ചത്തെ കർഷവിപണിയുടെ ലിസ്റ്റ് തയ്യാറാക്കി, സ്ഥിരമായി വരുന്നവർക്ക്, വാട്സപ്പ് ആയും,  ഫെയിസ്ബുക്ക് ഗ്രൂപ്പിലും അയക്കുന്ന ഒരു മെസ്സേജാണിത്! ഇലക് ട്രോണിക്സിൽ ഡിപ്ലോമ ഉള്ള സന്ധ്യ , വിവാഹം കഴിഞ്ഞ കംപ്യുട്ടർ സയൻസിൽ ബിരുദം എടുത്തു. സ്കൂൾ റ്റീച്ചർ ആയി ജോലികിട്ടി. 45 ആം വയസ്സിൽ സൈക്കോളജിയിൽ പോസ്റ്റ്ഗ്രാജുവേഷനും എടുത്തിട്ടുണ്ട്.

ഒരു സർക്കാർ ഉദ്ധ്യോഗസ്ഥന്റെ മകൾ, ജോലിയുടെ ഭാഗമായി വാടകവീടുകളിൽ, കൃഷിയോ കാര്യങ്ങളോ ഒന്നും തന്നെ കാണതെ ജീവിച്ച ഒരു ബാല്യകാലം! 19 ആം വയസ്സിൽ കല്ല്യാണം,2 ആൺ മക്കൾ.  22 ആം വയസ്സിൽ നവോദയ സ്കൂളിൽ റ്റീച്ചർ ആയി ജോലി തുടങ്ങി,പാലക്കാട്, കോഴിക്കോട്, മാഹി അങ്ങനെ പല സ്കൂളുകളിൽ ജോലിചെയ്തു. നവോദയ സക്കൂളുകൾക്കുള്ള ഒരു പ്രത്യേകത കുട്ടികൾ താ‍മസിച്ചു പഠിക്കുന്ന ഒരു സ്കൂളാണ്. എല്ലാ സ്കൂളുകളിലും എനിക്ക് ധാരാളം ഓർമ്മകൾക്കൊപ്പം നട്ടുവളർത്താൻ സാധിച്ച മരങ്ങളുടെ തണലിൽ ഞാൻ ഇന്നും ജീവിക്കുന്നു, ഓർമ്മിക്കപ്പെടുന്നു. എന്നോ മനസ്സിൽ കയറിക്കൂടിയ, പച്ചപ്പിനോടും വൃക്ഷലതാതികളോടും ഉള്ള സ്നേഹം മനസ്സിൽ ആഴത്തിൽ വേരുപിടിച്ചിരുന്നു. നവോദയ സ്കൂളിന്റെ ഒരു രീതിയോട് അതായത്, ഒരു മതിൽക്കെട്ടിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സ്കൂൾ ജീവിതത്തോട് എന്നോ മടുപ്പു തോന്നിത്തുടങ്ങി. അത് എന്റെ കുട്ടികളും ഭർത്താവും ജോലിക്കാര്യത്തിനാലും, തുടർവിധ്യാ ഭ്യാസത്തിനുമായി എന്നിൽനിന്നകന്നപ്പോൾ, ഞാൻ മാത്രം സ്കൂൾ ക്വാർട്ടേഴ്സിനുള്ളിലെ തടവുകാരിയായിതിനാലായിരിക്കാം! ഒറ്റപ്പെട്ട ഒരവസ്ഥയിൽ കണ്ണും പൂട്ടി ജോലി രാജിവെച്ചു പോരുകയായിരുന്നു. മോശമായ ഒരു ബാങ്ക്ബാലൻസുമായിരുന്നിട്ടും, മനസ്സിന്റെ വിളികേട്ട് എന്റെ സ്വന്തം പറമ്പി ലേക്കും വീട്ടിലേക്കും ഞാൻ എത്തിച്ചേർന്നു.

പൂർവ്വികർ നട്ടുവളർത്തിയ തെങ്ങും കവുങ്ങും ജാതിയും ധാരാളം ഉള്ള പറമ്പ് ! അവിടെക്ക് എത്തിച്ചേരുമ്പോൾ എന്റെ ഉത്സാഹവും താല്പര്യവും കൂട്ടിച്ചേർത്ത് എനിക്ക് സ്വയം പ്രയോജനകരമായ എന്തെങ്കിലും ചെയ്യാൻ കഴിയും എന്നൊരാ‍ത്മവിശ്വാം മാത്രമായി കൈമുതൽ. ജാതിമരത്തിനും,മറ്റുള്ള കായ്മരങ്ങൾക്കും വളം ഇടാനായി രണ്ട് ആടുകളെ വാങ്ങി. അങ്ങനെ സ്വയം ഞാൻ കൃഷിയുടെ ‘നേഴ്സറി സ്കുളിൽ’ ചേർന്നു എന്ന് സന്ധ്യ സ്വയം വിശേഷിപ്പിക്കുന്നു. “എന്നാൽ വർഷങ്ങളുടെ പരിചയവും,ജോലിയും തന്നെ ഇന്ന് എന്നെ കൃഷിയിലെ ഹൈസ്കൂൾ വിദ്ധ്യാർത്ഥിയാക്കിയിട്ടുണ്ട്”. സ്ത്രീ കൂട്ടായ്മകളിൽ കൃഷിയെക്കുറിച്ച് ക്ലാസ്സ് എടുക്കാനും, അത്യാവശ്യം പൊതുപ്രവർത്തനങ്ങളും ഇന്ന് ഞാൻ നടത്തുന്നു. അടുത്തിടെ ഒരു ഹരിജൻ കോളനിയിൽ ‘ന്യുട്രീഷൻ കിച്ചൺ ഗാർഡൻ’,  സ്വാമിനാധൻ ഫൌണ്ടേഷനുമായി സഹകരിച്ച് സെറ്റ് ചെയ്തുകൊടുക്കാൻ പോകുന്നു.

നമുക്ക് സന്ധ്യയുടെ വിവരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം,” വീട്ടിൽ എല്ലാ പച്ചക്കറികളും, ഏതാണ്ട് ഒന്നര ഏക്കർ പറമ്പിൽ കൃഷി ചെയ്യുന്നുണ്ട്. ആട്, കോഴി പശു ഇവെയെല്ലാം ഉണ്ട്,കാരണം ജൈവപരമായ ഒരു  ക്രൃഷിരീതിക്ക്  ജൈവവളം എന്നതിന് ഏറെ പ്രാധാന്യം ഉണ്ട്. ആദ്യമാദ്യം വീട്ടാവശ്യത്തിനു മാത്രമായിരുന്നു, ഇന്ന് വിപണനത്തിനായി വിപുലമായ രീതിയിലേക്ക് മാറി. കാർഷിക വിപണീ ഓർഗാനിക് അഗ്രികൾച്ചർ ഗ്രൂപ്പ് എന്ന ഒരു ഫെയിസ്ബുക്ക് പേജിന്റെ അഡ്മിൻ കൂടിയാണ്. അതോടൊപ്പം ത്രിശ്ശൂർ ജില്ലയിൽ ബാനർജി ക്ലബ്ബിൽ എല്ലാ ഞായറാഴ്ചയും ‘ നാട്ടുചന്ത’ സംഘടിപ്പിക്കുന്നു. ജൈവകർഷകർക്ക് ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനായി ഒരു വേദി ഒരുക്കിക്കൊടുത്തിട്ടുണ്ട് .കഴിഞ്ഞ രണ്ടു വർഷമായിട്ട് വളരെ വിജയകരമായി ഈ നാട്ടുചന്ത നടന്നു വരുന്നു.  അതിനൊപ്പം,എന്റെ സ്വയം ഇഷ്ടത്തിന്റെ ഭാഗമായി നമ്മുടെ വീട്ടിലുണ്ടാകുന്ന ഉൽപ്പന്നങ്ങളിൽ നിന്നും ജൂസുകളും, സ്ക്വാഷുകളും,അച്ചാറുകളും,ചമ്മന്തിപ്പൊടികളും മറ്റും ഉണ്ടാക്കി ഇതേ വിപണിയിൽ വില്പനക്കായി വെച്ചുതുടങ്ങി. ജൈവകൃഷിക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രവർത്തനമാണ് ഞങ്ങളുടെ നാട്ടുചന്തയുടെ പ്രത്യേകതയും,ഉദ്ദേശവും! പലരും അവരുടെ ഉപ്പേരി ,സ്ക്വാഷ്,അച്ചാറുകൾ എന്നിവയുമായി  സമീപിക്കാറുണ്ടെങ്കിലും അത്തരം ആൾക്കാരെ നമ്മൾ പ്രോത്സാഹിപ്പിക്കാറില്ല, ഇവിടെ നമ്മുടെ നാട്ടുചന്തയിൽ  വെക്കാറും ഇല്ല. എന്നാൽ ഞങ്ങളുടെ ഈ പരിസരപ്രദേശത്തുള്ളവർക്ക്,സ്ഥലസൌകര്യങ്ങളും താല്പര്യം ഉള്ളവർക്ക് ജൈവകൃഷിയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി,കൃഷിചെയ്യാനുള്ള സഹായങ്ങൾ നൽകാറുണ്ട്. അവരുടെ വിളവെടുപ്പിന്റെ ഭാഗമായുണ്ടാകുന്ന പച്ചക്കറികൾ നമ്മുടെ നാട്ടുചന്തയിൽ വിൽക്കാറും ഉണ്ട്. നമ്മുടെ സ്ഥലത്ത്  ഏറ്റവും കൂടുതൽ ആവശ്യമുള്ളതും,ഡിമാന്റുള്ളതും ആയ പച്ചക്കറികൾ ഏതാണെന്ന് കണ്ടുപിടിച്ച് അവ, വളർത്താനുള്ള പ്രചോദനങ്ങൾ എല്ലാവർക്കും നലകുക. അങ്ങനെ ധാരാളം സ്തീകളടക്കം ,പലരെയും  ജൈവകൃഷിയിലേക്ക് വരാനുള്ള ഒരു പ്രോത്സാഹനം നൽകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ ഫെയിസ്ബുക്കിൽ ഒരു ഗ്രൂപ്പും തുടങ്ങിയതിനാൽ പലരുടെ കൂട്ടുകാരും ആവശ്യപ്പെടുന്നതനുസരിച്ച് കൊറിയർ വഴിയായും നാട്ടുചന്തയിൽ ഞാൻ എന്റെ  ഉല്പന്നങ്ങൾ മാത്രം, പലർക്കും എത്തിച്ചുകൊടുക്കാറുണ്ട്. 

സന്ധ്യ തന്നെ പറയുന്നു, ഞാൻ ആദ്യമാദ്യം വീട്ടാവശ്യത്തിനുമാത്രമായിരുന്നു പച്ചക്കറി വളർത്തിത്തുടങ്ങിയത്. പിന്നീടാണ് ഒരു വില്പനാടിസ്ഥാനത്തിൽ ,മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിലേക്ക് എത്തിക്കാം എന്ന് ചിന്തിക്കാൻ തുടങ്ങിയത്. ജൈവകൃഷിയുടെ വലിയൊരു ഭാഗമാണ് നന്മൾ ഇടുന്ന വളം,അതിനുപയോഗിക്കുന്ന കീടനാശിനികൾ എന്നിവ! അതിന്റെ ഭാഗമായി നമ്മുടെ വീടുകളിൽത്തന്നെ കോഴികളെയും,ആടുകകളെയും പശുവിനെയും വളർത്തിത്തുടങ്ങാം. ഇവയിൽ നിന്നും നമുക്ക് കിട്ടുന്നത് വളവും ആദായവും മാത്രമല്ല മറിച്ച്, നമു ക്കാവശ്യമുള്ള പാലും മുട്ടയും കൂടിയാണ്. തിരുവനന്ത പുരം ജൈവകർഷകൂട്ടായ്മയുടെ കീഴിൽ ഉടൻ തന്നെ അവിടെയും  ഒരു ‘നാട്ടുചന്ത’ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. അവിടെയുള്ള ജൈവകർഷകർക്ക്, ഇടനിലക്കാ രില്ലാതെ അവരുടെ സ്വന്തം ഉൽപ്പന്നങ്ങൾ മിതമായ വിലക്ക് വിറ്റുപോകാനുള്ള ഒരു വേദി ഒരുക്കുക യാണ്.

ഒരു പ്രചോദനം:- എല്ലാ സ്ത്രീകൾക്കും പ്രയോജനപ്രദമായി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്തരം വിപണന മാ ർഗ്ഗങ്ങൾ! സന്ധ്യ എന്ന സ്കൂൾ റ്റീച്ചർക്ക് പാചകവും കൃഷിയും ഒരുപോലെ ഇഷ്ടവും ആവേശവും ആയിരുന്നു. നമ്മുടെ വീട്ടിൽ വരുന്ന സുഹൃത്തുക്കൾക്കും മറ്റും ഉപ്പേരികളും, അച്ചാറുകളും പൊടികളും മറ്റും  കൊടുത്തു തുടങ്ങി. എന്നാൽ അവരുടെ ഡിമാന്റ് വർദ്ധിക്കുകയും,കിലോക്കണക്കിനു ചോദിച്ചുതുടങ്ങിയപ്പോഴാണ് ഒരു വിപണനരീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കൂടാതെ മഴക്കാലത്ത് തേങ്ങ ആട്ടാൻ കൊണ്ടുപോകാൻ പറ്റാതെ വന്ന സമയത്താണ് വീട്ടിൽ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി നോക്കിയത്. ഇന്ന് ഏറ്റവും നന്നായി വിറ്റുപോകുന്നതും, എല്ലാവർക്കും ആവശ്യമുള്ളതുമായ ഒന്നാണ് വെന്തവെളിച്ചെണ്ണ. ഇക്കാലത്ത് സോഷ്യൽ മീഡിയായിലൂടെ നമുക്ക് നമ്മുടെ ഉല്പന്നങ്ങൾ നല്ലരീതിയിൽ പ്രയോജനകരമായി വളർത്തിയെടുക്കാനും വിൽക്കാനും സാധിക്കുന്നു എന്ന് സന്ധ്യ തീർത്തു പറയുന്നു.