ജസീല ഷെറിഫ്;  നിറങ്ങളുടെ  മൗനരാഗങ്ങൾ

ജസീല ഷെറിഫ്;  നിറങ്ങളുടെ  മൗനരാഗങ്ങൾ

 

പ്രോത്സാഹനങ്ങൾ ധാരാളം, ഒന്നിലല്ല, പല താല്പര്യങ്ങൾക്കുവേണ്ടി, സത്യസന്ധതയോടെയുള്ള ഈ ഉത്സാഹം കണ്ട്മനസ്സിലാക്കിയ സഹൃദയരും,കൂട്ടുകാരും,സഹപാഠികളും, കുടുംബവും ഡോക്ടർ. ജസീല ഷെറീഫിനെ അത്യധികം പ്രോർത്സാഹിപ്പിച്ചു എന്നുള്ളത് അവരുടെ കഴിവുകൾക്ക് പറന്നുയരാൻ വലിയ ചിറകുകൾ നൽകി. ജസീല ഉദ്യോഗസംന്ധമായ തന്റെ ഉത്തവാദിത്വത്തോടുള്ള ആത്മാർഥതക്കൊപ്പെം, ചിത്രകലയോടുള്ള ,തീഷ്ണമായ വികാരങ്ങൾക്ക് അതേ ആ‍വേശം നൽകി. അതുമാത്രമായിരുന്നില്ല ജസീലയുടെ താല്പര്യങ്ങൾ, സിവിൽ എഞ്ചീനീയറിംഗിനൊപ്പം, റിസേർച്ച്,സാമ്പത്തിക എക്സ്പേർട്ട്, ഗായിക, പത്രപ്രവർത്തക, ചെറുകഥാകൃത്ത്, ഗ്രഹനായിക എന്നിങ്ങനെ പോകുന്നു ജസീലയുടെ അഭിരുചിക്കനുസരിച്ചുള്ള ലിസ്റ്റ്!

പെയിന്റിംഗ് എന്നൊരു വാക്ക് മനസ്സിനുവേണ്ടിയുള്ള ഒരു തെറാപ്പിയല്ലേ  എന്നുള്ള ചോദ്യത്തിനുത്തരം, ജസീല ഉടനടി പറഞ്ഞു, “മനസ്സിനു അത് ആനന്ദപ്രദമായ ഒരു സാന്ത്വനം ആണ്. എനിക്ക് വെറും ഒരു ഹോബി മാത്രമായിരുന്നു , ഇന്നത് എന്റെ ആശയപ്രകടനത്തിന്റെ, മനസ്സിന്റെ കണ്ണാടിയുടെ മുഖഭാവം ആയി മാറിയിരിക്കുന്നു. എന്നാൽ ചിത്രരചനയിൽ നമ്മൾ പലതരം രീതികളും, നിറങ്ങളുടെ കൂട്ടുകളും, വരക്കാനുള്ള രീതികളും ,പ്രയോഗശൈലികളും മറ്റുപല ചിത്രകാരന്മാരിൽ നിന്നും കാണാനും പഠിക്കാനും സാധിക്കുന്നു. തീഷ്ണമായ താൽപര്യം ഉള്ളവർക്കു മാത്രമേ അതിനെ ഭാവപ്രചുരമായി പിന്തുടരാൻ സാധിക്കുകയുള്ളു. ഇന്ന് ഞാൻ ചിത്രകലയെ ആത്മാർത്ഥതയോടെ പിന്തുടരുന്നുണ്ട് എന്ന് തീർച്ചയായും പറയാൻ  സാധിക്കും”

തിരുവനന്തപുരം എഞ്ചീനീയറിംഗ് കോളേജിൽ നിന്നും ബിരുദം എടുത്ത ജസീല എംബീഎ കേരള യൂണീവേഴ്സിറ്റിയിൽ നിന്നും, പി എച്ച്ഡി  കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് പഠിച്ചത്. കൂടാതെ സിംഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ്സി ഫിനാൻസും  ചെയ്തിട്ടുണ്ട്. ജസീലയുടെ ഭർത്താവ് ഷെറീഫ്  ഒരു സ്റ്റ്രാറ്റജിക്  പ്ലാനിംഗ് അഡ്വൈസർ ആണ്, പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഇൻഡസ്ടിയൽ എസ്റ്റേറ്റിൽ . മൂത്ത മകൾ  ഒരു ഫിനാൻഷ്യൻ ജേർണലിന്റെ എഡിറ്റർ ആണ് ലണ്ടനിൽ, മകൻ  എഞ്ചീനീയറിംഗ് ഡിസൈൻ  പഠിച്ചുകൊണ്ടിരിക്കുന്നു.

കുടുംബവിശേഷങ്ങൾക്കു ശേഷം അത്യാവേശത്തോടെ നിറങ്ങളെക്കുറിച്ച് ജസീല വീണ്ടും വാചാലയായി!  സ്കൂൾ കാലം തൊട്ടെ ഞാൻ പെയിന്റിംഗ് ചെയ്തിരുന്നു,കോളേലിലെത്തിയപ്പോൾ അത് കൂടുതൽ താൽപര്യത്തോടെ കാണാൻ തുടങ്ങി. ഏതാണ്ട് 6 വർഷം മുൻപാണ് അതിനെ കാര്യഗൌരവത്തോടെ കണ്ടുതുടങ്ങിയത്. ഇന്ന് ഒരോ ചിത്രകലക്കു മുൻപും ഞാൻ അതിനെക്കുറിച്ച് കണ്ട് പഠിച്ച് മനസ്സിലാക്കി, നിറങ്ങൾ തിരഞ്ഞെടുത്ത്, അതിന്റെ മീഡിയം എന്തായിരിക്കണം എന്നൊക്കെയുള്ള തയ്യാറെടുപ്പോടെ ചെയ്യുന്നു. ശേഷം അത് ഇൻസ്റ്റാഗ്രാം, ഫെയിസ്ബുക്ക് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയായിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നാട്ടിലെത്തുബോൾ പലതരം ചിത്രപ്രദർശനങ്ങൾക്ക് പോകുകയും, കാണുകയും  മനസ്സിലാക്കുകയും ചെയ്യുന്നത് നമ്മുടെ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യാപ്തിയും അറിവും തരുന്നു. തനിക്ക് ചിത്രകലയെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങളും,പരിശീലനത്തിനുള്ള സിഡികളും ഉണ്ടെന്നും,അതിലൂടെയാണ് ചിത്രകലയെക്കുറിച്ച്, കൂടുതൽ പഠിച്ചതും, പരിശീലനം നേടിയതും എന്ന് ജസീല പറയുന്നു. ആദ്യം മിലിന്ദ് മൂ‍ലിക്കിന്റെ പെയിറ്റിംഗ് കണ്ട് പഠിച്ചിരുന്നു, പുറകെ  അൽവാരോ, ജോസഫ് ബുക്കിച്  എന്നീ പ്രശസ്തചിത്രകാരന്മാരുടെ ചിത്രങ്ങളുടെ രീതികളും കണ്ടും പഠിച്ചും മനസ്സിലാക്കിയിരുന്നു. ഒരോരുത്തരുടെ സമയവും സൌകര്യവും അനുസരിച്ച് ഈ ഒരു താല്പര്യം തിരഞ്ഞെടുക്കാവുന്നതാണ്, കാരണം ഇത് മനസ്സിന് ധാരാളം  സന്തോഷവും സമാധാനവും തരുന്നു എന്ന് ജസില തറപ്പിച്ചു പറഞ്ഞു.  കോഫി പെയിന്റിംഗ്, സോഫ്റ്റ് പേസ്റ്റെൽ, അക്രലിക് എന്നീ രീതിയിലുള്ള പെയിറ്റിംഗുകളും ചെയ്യാറുണ്ട് എന്നും അവർ സന്തോഷത്തോടെ പറഞ്ഞു.

മോഡേൺ പെയിന്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിനു ജസീലയുടെ മറുപടി, എല്ലാത്തരം ചിത്രങ്ങളെയും , മാധ്യമങ്ങളെയും, കാലഘട്ടങ്ങളെയുംക്കുറിച്ച് മനസ്സിക്കാക്കുന്നു എന്നത് വ്യക്തമായിരുന്നു. “പല കാലഘട്ടങ്ങളുടെ തെളിവായി കാണിക്കപ്പെടുന്ന സമകാലിക കലാസ്രിഷ്ടികൾ വളരെ ഭാവം നിറഞ്ഞ വികാരങ്ങൾ കൊണ്ടുവരുന്നവയാണ്”. കലാകാരന്മാർ തങ്ങളുടെ രാജ്യം,കാലഘട്ടം,ചിന്താഗതി, തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കി മനസ്സിലാക്കിക്കൊണ്ടു വേണം ചിത്രങ്ങൾ വരെക്കേണ്ടത് എന്നാണ്,പല പ്രശസ്ഥരുടെയും കാഴ്ചപ്പാട് എന്നാണ് ജസീല  മനസ്സിലാക്കിയിരിക്കുന്നത്.

പലതരം മാധ്യമങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തണം, മനസ്സിലാക്കിയിരിക്കണം എന്നതും ഒരു ചിത്രകാരനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്നും ജസീല മനസ്സിലാക്കിത്തരുന്നു, നമുക്ക്! കൂടെ ഒരു ചിത്രകാരന്റെ, കാരണങ്ങളും, നിറങ്ങളും ഭാവങ്ങളും ആ ചിത്രം കാണുന്നവരോട്,ചിത്രം വിശദീകരിക്കപ്പെടണം, ചിത്രകാ‍രന്റെ വാക്കുകളിലൂടെ അല്ല! ചിത്രങ്ങളുടെ യാഥാർത്ഥ്യം പഴയകാലത്തെ ചിന്താഗതിയാണ്. ജീവനുള്ള, ജീവകലയുള്ള ചിത്രങ്ങൾക്ക് വളരെ പ്രശ്തമായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. പിന്നീടാണ് ഇംപ്രഷനിസം, അനുഭാവ്യചിത്രീകരണം, ആർട്ടിസ്റ്റുകൾ കാണുന്ന രീതികൾ, വരക്കുന്ന രീതികൾ  വന്നുതുടങ്ങിയത്. രീതികളും കാഴ്ചപ്പാടുകളും എങ്ങനെയായിരുന്നാലും, കലാരൂപത്തിന്റെ ശക്തി അത് എത്രകണ്ട് രീതികളിലൂടെ ചെയ്താലും, ചിത്രം സ്വയം കാഴ്ചക്കാരാട് സംസാരിക്കുന്നവയായിരിക്കണം

സപ്ന അനു  ബി ജോർജ്