ജവാൻ: കവിത, രാജു, കാഞ്ഞിരങ്ങാട്

ജവാൻ: കവിത, രാജു,  കാഞ്ഞിരങ്ങാട്

 

 

റ്റവരുടെ ഉയിരുകാക്കാൻ
ഉടൽ കൊടുക്കുന്നവൻ
മുറിവുകളുടെ ഭൂപടത്തിൽ നിന്നും
ഉലയാതെ സംസാരിക്കുന്നവൻ

ഒളിയിടങ്ങളിൽ
പതുങ്ങിയെത്തിയും
പതിയിടങ്ങളിൽ
പറന്നെത്തിയും
ഇരുട്ടിടങ്ങളെ താണ്ടിത്താണ്ടി
മരണമുഖത്തെ കൂട്ടിയിടിച്ചാലും
കൂസലില്ലാത്തവൻ

അന്നത്തെ ആരാധിച്ച്
അൻപിനെ അണച്ചുപിടിച്ച്
സ്വച്ഛ നീല മിഴികളാൽ
ശാന്ത ഭാവം വരിക്കുന്നവൻ

അവൻ,
തോരാത്ത മഴ
കുതിർന്ന മണ്ണ്
വിയർപ്പിന്നുപ്പുവിതച്ച
ഉഴവുചാല്

 

രാജു. കാഞ്ഞിരങ്ങാട്

ഫോൺ - 9495458138