കെ.കെ.രമയുടെ പേരില്‍ ഭീഷണിക്കത്ത്: അന്വേഷണം വേണമെന്ന് പി.ജയരാജന്‍

കെ.കെ.രമയുടെ പേരില്‍ ഭീഷണിക്കത്ത്: അന്വേഷണം വേണമെന്ന് പി.ജയരാജന്‍

കോഴിക്കോട്: വടകര എംഎല്‍എ കെ.കെ.രമയുടെ പേരില്‍ ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.

ജനങ്ങള്‍ മറന്നുപോയ കേസിനെക്കുറിച്ചുള്ള കള്ളക്കഥകള്‍ ലൈവാക്കി നിലനിര്‍ത്താനാണ് ശ്രമം. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഭീഷണിക്കത്തിന്റെ പിന്നിലെന്ന് സംശയിക്കണം.