കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

 

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.  കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് ചിന്തൻ ശിബിരത്തിനായി ഉദയ്‌പുരിലെത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി.തോമസിന് ഒരു ചുക്കും ചെയ്യാനില്ലെന്നും കെ.സുധാകരൻ പറഞ്ഞു....

 മുമ്പ് കണ്ണൂരില്‍ നടന്ന സി പിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ ഐ ഐ സി സി വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന്് ഉടന്‍ പുറത്താക്കേണ്ടതില്ല എന്നായിരുന്നു അന്നെടുത്ത തിരുമാനം.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം തൃക്കാക്കരയിലെ കണ്‍വന്‍ഷനില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രസംഗിക്കുകയും, പിണറായിയെ വാനോളം പുകഴ്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തിരുമാനിച്ചത്്