കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ഇരുപത്തൊമ്പതാം ചരമവാർഷികം ഇന്ന് 

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ഇരുപത്തൊമ്പതാം ചരമവാർഷികം ഇന്ന് 

 

കഥകളി സാർവ്വഭൗമനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ഇരുപത്തൊമ്പതാം   ചരമവാർഷികദിനമായ ഒക്ടോബർ  14  വെള്ളിയാഴ്ച, ഗുരുസ്മരണദിനമായി കലാസാഗർ ആചരിക്കുന്നു.

തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി അദ്ദേഹത്തിനുള്ള സ്മരണാഞ്ജലി ആകാവുന്ന രീതിയിൽ നവമാധ്യമങ്ങളിലൂടെ പങ്കുവെക്കാവുന്നതാണ്.

കലാസാഗർ സ്ഥാപകനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വർഷാവർഷം നൽകിവരുന്ന കലാസാഗർ  പുരസ്‌കാര സമർപ്പണം കോവിഡ് നിയന്ത്രണങ്ങൾ ഒഴിയുന്ന വേളയിൽ  ആഘോഷപൂർവം നടത്തുന്നതായിരിക്കും.

 

രാജൻ പൊതുവാൾ, സെക്രട്ടറി കലാസാഗർ