യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്‍റെ നില അതീവഗുരുതരം

യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്‍റെ നില അതീവഗുരുതരം

ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്‍റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഫേസ്മാസ്ക്കിലൂടെയാണ്‌ഓക്സിജന്‍ നല്‍കുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ നാലുമുതല്‍ ഇദ്ദഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഡോ. ആര്‍ കെ ധിമാന്‍റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കല്യാണ്‍സിങിനെ ചികില്‍സിക്കുന്നത്.