കാർമുകിൽ :കവിത , റോയ്‌  പഞ്ഞിക്കാരൻ

കാർമുകിൽ :കവിത , റോയ്‌  പഞ്ഞിക്കാരൻ

ചുവന്നു തുടുത്ത സന്ധ്യയുടെ 

മനോഹാരിതയിൽ ലയിച്ച എൻ മുന്നിൽ 

പൊടുന്നനെ 

കാർമേഘം  ഉരുണ്ടുകൂടി 

മനപ്പൂർവം ! 

കുംകുമ സന്ധ്യ ആസ്വദിച്ച എന്നെ,

നിനക്ക് തോൽപ്പിക്കാനാവില്ല കരിമുകിലേ,

കാത്തിരിക്കും ഞാൻ നിൻകണ്ണുനീർ 

പെയ്തൊഴിവോളം .

എന്നെ തോൽപ്പിക്കാനാണു ഭാവമെങ്കിൽ 

നീ ഓർക്കുക പെയ്തൊഴിഞ്ഞ നീ 

വെറും വട്ടപ്പൂജ്യമാണെന്ന് . 

വീണ്ടും വരുമെൻ നീലാകാശം 

തരുമെൻ ചുവന്ന സന്ധ്യകൾ !

ആ സന്ധ്യയിലിരുന്നു രചിക്കും ഞാൻ 

നീ  വേനലിൽ വെറുമൊരു മഴ ആണെന്ന്. 

 

റോയ്‌  പഞ്ഞിക്കാരൻ