ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന് സ​മീ​പ​വും ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടു. അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.