കിറ്റെക്​സിന്​ ശ്രീലങ്കയില്‍ നിന്ന്​ ക്ഷണം

കിറ്റെക്​സിന്​ ശ്രീലങ്കയില്‍ നിന്ന്​ ക്ഷണം

കൊച്ചി: കിറ്റക്​സ്​ ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക്​ ക്ഷണിച്ചെന്ന്​ എം.ഡി സാബു .എം. ജേക്കബ്​. ശ്രീലങ്കന്‍ ഡെപ്യൂട്ടി കമീഷണര്‍ ദൊരൈസ്വാമി കിഴക്കമ്ബലത്തെ കിറ്റക്​സ്​ ആസ്ഥാനത്തെത്തി കിറ്റക്​സ്​ എം.ഡി സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയില്‍ മികച്ച സൗകര്യമൊരുക്കാമെന്നും അധികൃതര്‍ കിറ്റക്​സിന്​ വാഗ്​ദാനം നല്‍കി. മൂന്ന്​ മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

3500 കോടി രൂപയുടെ നിക്ഷേപത്തിന്​ ശ്രീലങ്കയില്‍ എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും പൂര്‍ണപിന്തുണയും നല്‍കുമെന്ന്​​ വാഗ്​ദാനം നല്‍കിയതായി സാബു.എം.​േജക്കബ്​ അറിയിച്ചു.

നേരത്തെ ബംഗ്ലാദേശും സമാനമായ സൗകര്യങ്ങള്‍ ഒരുക്കാമെന്നറിയിച്ച്‌​ കിറ്റക്​സിനെ സമീപിച്ചിരുന്നു. തെലങ്കാന സര്‍ക്കാറിന്‍റെ ക്ഷണം സ്വീകരിച്ച സാബു ജേക്കബ്​ അവിടെ പോയി സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്​, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളും കിറ്റക്​സിനെ സമീപിച്ചിരുന്നു.

നാടിനെതിരായ പ്രചാരണങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാനാണ് കിറ്റെക്സ് എം.ഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ വിമര്‍​​ശിച്ചിരുന്നു. സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച്‌​ ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട പദ്ധതികളില്‍ നിന്ന്​ കിറ്റക്​സ്​ പിന്മാറിയതായി കമ്ബനി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.