കൊച്ചി - ലണ്ടന്‍ എയര്‍ ഇന്ത്യാ വിമാനം യാത്ര പുറപ്പെട്ടു

കൊച്ചി - ലണ്ടന്‍ എയര്‍ ഇന്ത്യാ വിമാനം യാത്ര പുറപ്പെട്ടു

കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം യാത്ര പുറപ്പെട്ടു.യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്നലെ യാത്ര റദ്ദാക്കിയിരുന്നു.ഇന്നലെ ഉച്ചക്ക് 1.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തകരാര്‍ പരിഹരിച്ച്‌ ഇന്ന് 12.45ന് നെടുമ്ബാശ്ശേരിയില്‍ നിന്നും യാത്രതിരിച്ചത്.

ഇന്നലെ യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. പിന്നീട് മുംബൈയില്‍ നിന്നും വിദഗ്ധരെത്തിയാണ് സാങ്കേതിക തകരാര്‍ പരിഹരിച്ചത്. നിശ്ചയിച്ച സമയം ക‍ഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഇന്നലെ വിമാനത്താ‍വളത്തില്‍ പ്രതിഷേധിച്ചിരുന്നു.