കൊല്ലം ജില്ല പ്രവാസി സമാജം കൂപ്പണ്‍ പ്രകാശനം

കൊല്ലം ജില്ല പ്രവാസി സമാജം കൂപ്പണ്‍ പ്രകാശനം

 

കുവൈത്ത് സിറ്റി: കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഓണം-ഈദ് സംഗമം 22ന്റെ ഭക്ഷണ കൂപ്പണ്‍ പ്രകാശനം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഫുഡ് കണ്‍വീനര്‍ സംഗീത് സുഗതന് നല്‍കി നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ വര്‍ഗീസ് വൈദ്യന്‍, പ്രമീള്‍ പ്രഭാകരന്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സിബി ജോസഫ്, ബൈജു മിഥുനം, ടിറ്റോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു