കുപ്പിവളക്കിലുക്കം: കഥ

കുപ്പിവളക്കിലുക്കം: കഥ

 

 സുജ ശശികുമാർ

 

കിങ്ങിണി രാജുവേട്ടൻ്റെ ഒരേ ഒരു മകളാണ്

പഠിയ്ക്കാൻ മിടുക്കിയാ

പാലക്കാട് വിക്ടോറിയ കോളേജിൽ ഡിഗ്രിക്കു പഠിയ്ക്കുന്നു.

കോറോണക്കാലമായതിനാൽ നാട്ടിൽ എത്തിയിട്ട് കുറച്ചായി-

ലോക് ഡൗൺ തുടങ്ങിയതിൽ പിന്നെ ഓൺലൈൻ ക്ലാസ്സ് ആണല്ലോ

അതുകൊണ്ട് വീട്ടിൽ തന്നെ.

അവൾ കാണാൻ സുന്ദരിയാ

അവളുടെഅമ്മയെപ്പോലെ.

അവളെ നോട്ടമിട്ടു കൊണ്ട് അവിടെ പാൽ കൊണ്ടു വെയ്ക്കുന്ന ഒരു പയ്യൻ അവളുമായി ചങ്ങാത്തം കൂടി..

അവൾക്ക് കുപ്പിവള വലിയ ഇഷ്ട്ടാ.

സ്വർണ്ണ വള ഉണ്ടെങ്കിലും അതിനോടാ താത്പര്യം.

നിറയെ വാങ്ങിച്ചു കൂട്ടും.

അതു കണ്ട് അവളുടെ അമ്മ പറയും 

നിനക്ക് കല്ല്യാണത്തിന് സ്വർണ്ണം തരണ്ടല്ലോന്ന്..

 

ഒരു ദിവസം വൈകുന്നേരം 

അവൾ കുപ്പിവള വാങ്ങാൻ പോയി.

ദിയ ഫാൻസിയിൽ നിന്നും അവൾ ഇറങ്ങുന്നതും നോക്കി അവൻ അവിടത്തന്നെ ഉണ്ടായിരുന്നു.

നേരം സന്ധ്യയായി

 ഇരുട്ടുമുറുകാൻ തുടങ്ങി

അച്ഛൻ എത്തുന്നതിൻ മുന്നേ വീട്ടിൽ എത്തണം

അവൾ നടത്തത്തിനു സ്പീഡ് കൂട്ടി

അവൻ അവളെ പിൻതുടരുന്നതവൾ ശ്രദ്ധിച്ചിരുന്നില്ല.

ആളില്ലാത്ത സ്ഥലത്ത് വെച്ച് അവനവളെ ബൈക്കിനാലിടിച്ചു തെറിപ്പിച്ചു

ബോധരഹിതയായ അവളെ എടുത്ത് പൊന്തക്കാട്ടിലേയ്ക്ക് നീങ്ങി.

മകളെ കാണാതെ തിരഞ്ഞു നടന്ന രാജുവേട്ടൻ കണ്ടത് അവളുടെ പൊട്ടിച്ചിതറിയ കുപ്പിവളകളായിരുന്നു.

അതിന്നപ്പുറത്ത് മാറി

പിച്ചിചീന്തിയ അവളുടെ

ശരീരം

അതു കണ്ട് വാരിയെടുത്ത്

വാവിട്ടു കരഞ്ഞ രാജു വേട്ടനെ സമാധാനിപ്പിയ്ക്കാൻ അവിടെ നിന്ന ആളുകൾക്ക് കഴിഞ്ഞില്ല....