കുറുംകഥകൾ; ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

  കുറുംകഥകൾ; ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

 

നാഴികമണി

 

 നാഴികമണിയുടെ ഓരോ സൂചികളുടേയും ചലനങ്ങൾക്കനുസരിച്ചു ഒരു യന്ത്രമെന്നോണം ജോലിചെയ്ത അയാൾ ജോലിയിൽ നിന്നു വിരമിച്ചദിവസം കൊച്ചുകുഞ്ഞിനെപ്പോലെ തുള്ളിച്ചാടി!അയാളുടെ മനസ്സ് നാഴികമണികളില്ലാത്ത ലോകത്തേക്ക്, ഒരപ്പൂപ്പൻതാടിയായി പറന്നുയർന്നു!

 

നിഴൽച്ചിത്രങ്ങൾ

 

    വർഷങ്ങൾക്കുശേഷം അമ്മാവനെക്കാണുവാൻ ചെന്നപ്പോൾ, പണ്ടു കഞ്ഞിക്കരിമേടിക്കാനില്ലാഞ്ഞ്, അമ്മ പണം ചോദിക്കാൻ തന്നെ പറഞ്ഞു വിട്ടതും, അമ്മാവൻ ശകാ രിച്ചോടിച്ചതും മനസ്സിൽ നിഴൽച്ചിത്രങ്ങളായി തെളിഞ്ഞു വന്നു.

 

പക

 

   ന്നാംക്ലാസ്സുമുതൽ ഒന്നാമനായി ജയിച്ചപ്പോൾ കൂട്ടുകാരന് എന്നോടു തോന്നിയ പകയാണ് എന്റെയൊരു കണ്ണിന്റെ കാഴ്ച കളഞ്ഞത് -"അവൻ എന്റെ കണ്ണിൽ പെൻസിൽ കൊണ്ടു കുത്തി!ഞാൻ സമർത്ഥനായതിന്റെ പക!"