ആഗസ്റ്റ് ഒന്നു മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം

ആഗസ്റ്റ് ഒന്നു മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം

കുവൈറ്റ് സിറ്റി; ആഗസ്റ്റ് ഒന്നു മുതല്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് കുവൈറ്റ് മന്ത്രിസഭായോഗം വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാനഘട്ടത്തില്‍ അനശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് ഇന്നലത്തെ മന്ത്രിസഭാ പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.

കുവൈറ്റ് മന്ത്രിസഭാ പ്രഖ്യാപനത്തിനു ശേഷം ടിക്കറ്റ് എടുത്താല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അംഗീകൃത വാക്സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈറ്റില്‍ ഇഖാമ ഉണ്ടായിരിക്കണമെന്നതുമാണ് നിബന്ധന.


യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് സമയപരിധിയില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. ഫൈസര്‍ , മേഡേണ , ആസ്ട്രസെനക , ജോണ്‍സന്‍ ആന്‍്റെ ജോണ്‍സന്‍ എന്നീ വാക്സിനുകളാണ് കുവൈറ്റ് അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സന്‍ ആന്‍്റെ
ജോണ്‍സന്‍ വാക്സിന്‍ ഒറ്റ ഡോസാണ് . ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ ആസ്ട്രസെനക ആണ്. കുവൈറ്റില്‍ മൂന്നുദിവസത്തെ ഹോം ക്വാറന്‍്റന്‍ കാലയളവില്‍ മറ്റൊരു പി സി ആര്‍ ടെസ്റ്റുകൂടി എടുക്കണം. ഇതോടെ ഇന്ത്യക്കാരടക്കമുളള വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചുവരവ് സാധ്യമായി.

ചൊവ്വാഴ്ച മുതല്‍ വ്യാപാര സമയത്തിലെ നിയന്ത്രണവും ഉണ്ടാകില്ല. രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാനും
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.