കുവൈത്തില്‍ നിന്ന്‌ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ ഈമാസം 15 മുതല്‍

കുവൈത്തില്‍ നിന്ന്‌ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ ഈമാസം 15 മുതല്‍

കുവൈത്ത് സിറ്റി : ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസകള്‍ ഈ മാസം 15 മുതല്‍ രണ്ട് ഘട്ടങ്ങളിലായി അനുവദിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് . ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും കുവൈത്തി നിക്ഷേപകര്‍ക്കും ഈ മാസം 15 മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബര്‍ 15 മുതല്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും വിനോദ സഞ്ചാര വിസ നല്‍കുമെന്നും സിബി ജോര്‍ജ് അറിയിച്ചു.

ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഏജന്റുമാര്‍, ടൂര്‍ പ്ലാനര്‍മാര്‍ മുതലായവരുമായി ഇന്ത്യന്‍ എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡാനന്തര ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകളെ കുറിച്ച്‌ സ്ഥാനപതി വിശദീകരിച്ചു.