കുവൈറ്റില്‍ ഫാമിലി വിസകള്‍ അനുവദിച്ചുതുടങ്ങി

കുവൈറ്റില്‍ ഫാമിലി വിസകള്‍ അനുവദിച്ചുതുടങ്ങി

കുവൈറ്റ്  സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിച്ചുതുടങ്ങി. റെസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച മുതല്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നിര്‍ത്തിവച്ചിരുന്ന ഫാമിലി വിസ പ്രോസസ്സ് ആണ് പുനരാരംഭിക്കുന്നത്.

പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ ലഭിക്കുന്നതിനായി കുവൈത്ത് റസിഡന്‍സ് അഫയേഴ്‌സ് വകുപ്പിനെ സമീപിച്ചാല്‍ മതിയാകും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതും പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമാകും. അതേസമയം ശമ്ബളം അടക്കമുള്ള നിബന്ധനകള്‍ ഫാമിലി വിസ അനുവദിക്കുന്നതില്‍ നിര്‍ണായകമാണ്.