കുവൈറ്റില്‍ സന്ദര്‍ശക വിസ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുംബ, വിനോദസഞ്ചാര സന്ദര്‍ശക വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് നവാഫ് അസ്സബാഹ് ആണ് ഉത്തരവ് ഇറക്കിയത്.
തിങ്കളാഴ്ച മുതല്‍ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് പ്രാബല്യം. വിസ നടപടികള്‍ക്ക് പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി ആണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ സന്ദര്‍ശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളില്‍ ശമ്ബളം ഉള്ളവര്‍ക്ക് മാത്രമാണ് ഇത് നല്‍കിയിരുന്നത്.