സ്വാതന്ത്ര്യദിനം; വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസ്സി

സ്വാതന്ത്ര്യദിനം; വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസ്സി

 

സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കുവൈത്തിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യന്‍ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആയിരിക്കും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. എംബസി അങ്കണത്തില്‍ കാലത്ത്‌ 8 മണിക്ക് നടക്കുന്ന ചടങ്ങില്‍ അംബാസഡര്‍ സിബി ജോര്‍ജ് ദേശീയപതാക ഉയര്‍ത്തുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ചെയ്യും.

എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആഘോഷച്ചടങ്ങുകള്‍ തത്സമയം വെബ്സം കാസ്റ്റ്പ്രേ ചെയ്യും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിര്‍ച്വല്‍ ദേശീയഗാനാലാപനത്തില്‍ പങ്കാളികളാകാന്‍ കുവൈത്തിലെ എല്ലാഇന്ത്യക്കാരെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.