ലാല്‍ സിങ് ചദ്ദ വൻ പരാജയം: ബോക്‌സ് ഓഫീസില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി അമിര്‍ ഖാന്‍

ലാല്‍ സിങ് ചദ്ദ  വൻ  പരാജയം: ബോക്‌സ് ഓഫീസില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി അമിര്‍ ഖാന്‍

 

പതിമൂന്ന് വര്‍ഷത്തിനിടെ ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് അമിര്‍ ഖാന്‍. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് പ്രതീക്ഷിച്ച ലാല്‍ സിങ് ചദ്ദ ഏറ്റവും വലിയ പരാജയത്തെയാണ് നേരിടുന്നത്.

സിനിമയ്ക്ക് വമ്ബന്‍ ഒപ്പണിങ്ങും പ്രൊമോഷനും ഒരുക്കിയിട്ടും ആളുകള്‍ തിയറ്ററില്‍ കയറിയില്ല.

ഓഗസ്റ്റ് 11ന് പുറത്തുവന്ന ചിത്രത്തിന്റെ നാലാം ദിനത്തിലും പത്തുകോടി രൂപ മാത്രമാണ് നേടാന്‍ സാധിച്ചത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രത്തിന് 37 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്. ഒന്നും രണ്ടും ദിവസത്തെ കളക്ഷനേക്കാള്‍ 40 ശതമാനം കുറവ് കളക്ഷന്‍ മാത്രമാണ് മൂന്നാം ദിവസം ചിത്രത്തിന് ലഭിച്ചതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

13 വര്‍ഷത്തിന് ശേഷം ഒരു ആമീര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ചെറിയ കളക്ഷനാണ് ലാല്‍ സിങ് ചദ്ദക്ക് ലഭിച്ചത്. 1994 ല്‍ ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്ബിന്റെ അഡാപ്‌റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുക്കിയിരിക്കുന്നത്. 2018ലാണ് ഫോറസ്റ്റ് ഗമ്ബിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്.

ഇതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ചില വിതരണക്കാര്‍ (distributors) നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍, ചിത്രത്തിന്റെ നിര്‍മ്മാണ കമ്ബനിയായ വയാകോം 18 (viacom 18) ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ്. 'അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍' എന്നാണ് വയാകോം 18 ഇതിനോട് പ്രതികരിച്ചത്.

'ചിത്രത്തിന് മറ്റ് വിതരണക്കാരൊന്നുമില്ല. വി18 സ്റ്റുഡിയോസ് ആണ് ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നത്. സാമ്ബത്തിക നഷ്ടം ഉണ്ടായിട്ടില്ല. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ്,'' വയാകോം 18-ന്റെ സിഇഒ അജിത് അന്ധാരെ  പറഞ്ഞു.