ലഹരി: കവിത, നന്ദകുമാര്‍  ചൂരക്കാട്

ലഹരി: കവിത,  നന്ദകുമാര്‍  ചൂരക്കാട്

 

ലഹരികള്‍ ഉയരുന്നു ഡാര്‍ക്ക് നെറ്റി*ല്‍

പല യുവാക്കളും കുടുങ്ങുന്നു പലവഴിയെ

പെരുകുന്നു മാഫിയ സംഘങ്ങളിങ്ങനെ

അസാന്മാര്‍ഗ്ഗരീതിയില്‍ ധനാഗമനം

കുരുന്നുകള്‍ തൊട്ടു വയോവൃദ്ധര്‍വരെയീ

മാഫിയ സംഘത്തിലകപ്പെടുന്നു

ആനന്ദ ലഹരിയില്‍ ആറാടുവാന്‍

ആകുലതകളൊക്കെയും വെടിഞ്ഞീടുവാന്‍

ജീവിതത്തില്‍ പടുകുഴിയിലേക്കല്ലയോ

നിപതിക്കുന്നതിവര്‍ ഈവിധത്തില്‍

ഓര്‍ക്കുന്നതില്ലിവര്‍ തങ്ങള്‍ തന്‍ മാതാക്കളെ

മക്കള്‍ തന്‍ ഉന്നതി കാംക്ഷിപ്പോരെ

വഴിതെറ്റി അലയുന്ന വേളയിലും

വഴിവിട്ടു നടക്കുന്ന നാള്‍കളിലും

സുഖഭോഗങ്ങളില്‍ ലഹരികളില്‍

സകലതും മറന്നിവര്‍ പതിക്കയല്ലോ

ഏതുസ്വര്‍ഗ്ഗത്തിലേക്കിവര്‍ പറന്നുയരുന്നു

ഏതു പുതു ലോകം തേടിടുന്നു

മര്‍ത്ഥ്യജീവിതത്തിന്‍ അര്‍ത്ഥമറിയാതെയുള്ളൊരു വിസ്മൃതിയിലേക്കല്ലയോ  ആണ്ടിടുന്നു

തലച്ചോറു പണയപെടുത്തിടുന്നോര്‍

ചിന്തയും സംജ്ഞയും തകര്‍ത്തിടുന്നോര്‍

അറിയുന്നതില്ലിവര്‍ജീവിതമെന്തെന്നും

മധുരമനോജ്ഞമാം ജീവ ലഹരിയതെന്തെന്നും!

*നന്ദകുമാര്‍  ചൂരക്കാട്*

 

*ലഹരികടത്തിനുപയോഗിക്കുന്നഇന്‍റര്‍നെറ്റ് വഴി