ലോക കേരള സഭയിലെ പുല്ലാംകുഴല്‍: കാരൂര്‍ സോമന്‍, ലണ്ടന്‍

ലോക കേരള സഭയിലെ പുല്ലാംകുഴല്‍:  കാരൂര്‍ സോമന്‍, ലണ്ടന്‍

 പ്രസന്നകോമളമധുരം തുളുമ്പിയ മൂന്നാം ലോക കേരള സഭയിലേക്ക്‌
പുഞ്ചിരിതൂകി വിടര്‍ന്ന നേത്രങ്ങളും ഇടുങ്ങിയ അരക്കെട്ടുള്ള
കുലാചാരമറിയാവുന്ന പുരാവസ്‌തു തട്ടിപ്പുകാരന്‍ മാവുങ്കലിന്റെ തോളില്‍
കയ്യിട്ടു നടന്ന പുല്ലാം കുയിലിനെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക്‌
ഏത്‌ സാങ്കേതിക വിദ്യയിലൂടെയാണ്‌ ഒളിച്ചു കടത്തിയത്‌? ഈ
ചോദ്യത്തിന്‌ എന്ത്‌ പ്രസക്തിയെന്ന്‌ പലരും ചോദിക്കുന്നു. സ്‌ത്രീ സാന്നിധ്യം
കുറഞ്ഞ തുകൊണ്ടാണ്‌ പുരുഷകേന്ദ്രികൃത സഭയായി പലര്‍ക്കും
തോന്നുന്നത്‌.ലോക കേരള സിംഹാസനത്തില്‍ പുല്ലാം കുഴല്‍ എല്ലാവര്‍ക്കും
വീണമീട്ടാനുള്ള ഒരു ഉപകരണമായി മാറാന്‍ കഴിഞ്ഞു. ആ ചിരിയുടെ
കാന്തികൊണ്ടാകണം ക്യാമറ കണ്ണുകള്‍ പ്രകാശകിരണങ്ങള്‍
പരത്തിക്കൊണ്ടിരിന്നു. പ്രവാസിയുടെ പ്രശ്‌നജടിലമായ ജീവിത ഗാഥകള്‍
സൂക്ഷ്‌മമായി പഠിക്കാനും പുരോഗമനാത്മകമായ മുന്നേറ്റത്തിനും
പുത്തന്‍സാധ്യതകള്‍ക്കും വേണ്ടി യാണല്ലോ അമൂര്‍ത്തമായ
ഒരാശയവുമായി ലോക കേരള മഹാസഭ കടന്നുവന്നത്‌.

പ്രവാസിയുടെഎല്ലാ കഷ്ടതകളും പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു
പരിവര്‍ത്തനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാല്‍ നല്ലത്‌. ഈ പ്രവാസി
സിംഹാസനം മുതലാളിത്വ വ്യാമോഹങ്ങളുടെ, ഭരണവര്‍ഗ്ഗ
താല്‌പര്യങ്ങളുടെ, സ്വാര്‍ഥ താല്‌പര്യക്കാരുടെ സങ്കേതമാകരുത്‌.സമൂഹത്തില്‍
മികച്ച സംഭാവനകള്‍ ചെയ്‌തിട്ടുള്ളവരുടെ, പുരോഗമന
ചിന്താധാരയിലുള്ളവരുടെ, ശാസ്‌ത്ര സാഹിത്യ രംഗത്തുള്ളവരുടെ
പ്രതിനിധികളാണോ ഇതില്‍ പങ്കെടുത്തിട്ടുള്ളത്‌? അതോ മറ്റുള്ളവരുടെ
സ്വാധിനവലയത്തില്‍ പമ്പുചെയ്‌തുവിട്ടവരോ? ലോക കേരള മഹാസഭ
ലോകസംസ്‌ക്കാ രത്തിന്റെ വിജയമാകണം അപചയമാകരുത്‌.


പ്രവാസികളുടെ കലവറയില്ലാത്ത പിന്തുണ ലോക കേരള സഭ ക്കുണ്ടോ ?
ഉദയസൂര്യന്റെ പ്രഭാപൂരം പരന്ന നേരം ലോക കേരള
സഭാമണ്ഡപത്തിലേക്ക്‌ ഞൊറിഞ്ഞുടുത്ത തിളങ്ങുന്ന സാരിയും ധരിച്ചാണ്‌
പുല്ലാംകുഴല്‍ വീണമീട്ടാനെത്തിയത്‌ മാധ്യമങ്ങള്‍ക്കൊരു അപൂര്‍വ്വ
കാഴ്‌ചയായി. ഈ മഹാ മണ്ഡപം തീര്‍ത്ത നാളുമുതല്‍ പുല്ലാംകുഴല്‍
ലോകരാജ്യഭാരം ഏറ്റെടുത്തതാണ്‌. ഇറ്റലിയില്‍ ദിഗ്‌വിജയം
നേടിക്കഴിഞ്ഞു.അവിടുത്തെ മലയാളി പ്രജകള്‍ സന്തുഷ്ടരാണ്‌.
വര്‍ഷത്തിലൊരിക്കല്‍ മാവേലിമന്നനെപ്പോലെ നാടുകാണാന്‍ വരുമ്പോള്‍ ഈ
സിംഹാസനത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന്‌ രാജാധിരാജന്മാരെ
കണ്ട്‌ ഒരു സെല്‍ഫിയോക്കെയെടുത്തു്‌ മടങ്ങുകയാണ്‌ പതിവ്‌. തന്റെ
നാവില്‍ നിന്ന്‌ പുറത്തുവരുന്നത്‌ സംഗീതം നിറഞ്ഞ വാക്കുകളാണ്‌, ദന്തപ്രഭ
കണ്ടാല്‍ ആലിംഗനം ചെയ്യാന്‍ തോന്നില്ലേ? എന്നിട്ടും ദുഷ്ടന്മാര്‍ ഉന്മുലനാശം
ചെയ്യാന്‍ വരുന്നു.ഈ മണിവീണ നാദം കേട്ട്‌ മടിത്തട്ടിലെടുത്തുവെച്ചു്‌
തടവിയവര്‍ ഇപ്പോഴും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നില്ലേ?
അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയു ണ്ടായോ? അവരെ
ആദരപൂര്‍വ്വം സംരക്ഷിക്കുന്നില്ലേ? ഇന്ത്യയുടെ പാര്‍ലിമെന്റില്‍ എത്രയോ
ക്രിമിനലുകള്‍ എം.പി.മാരായി നെഞ്ചുവിരിച്ചിരിക്കുന്നു. ഓരോ
സംഭവങ്ങളുടെ അര്‍ത്ഥാന്തരങ്ങളിലേക്ക്‌ വിരല്‍ ചുണ്ടിയാല്‍ വേട്ടക്കാര്‍
പാവം സ്‌ത്രീകളെ മാത്രം എന്തിനാണ്‌ ഇരകളാക്കുന്നത്‌?


അധികാരത്തിലിരിക്കുന്ന വഞ്ചകരാല്‍ പീഡിപ്പിക്കപ്പെട്ടൂ കറിവേപ്പിലപോലെ
വലിച്ചെറിഞ്ഞിട്ടുള്ള സ്‌ത്രീകളുടെ കദനകഥകള്‍ അറിയുമോ? ഭയം മൂലം
പലരും പുറത്തുപറയാറില്ല.ഒടുവില്‍ അപകീര്‍ത്തിപ്പെടുത്തുന്നു,
പരിഹസിക്കുന്നു. ഇതിലൂടെ പുല്ലാം കുഴല്‍ നമ്മെ പഠിപ്പിക്കുന്നത്‌ ഈ
കാലത്തിന്റെ ജീര്‍ണ്ണതയും, ഒരു സ്‌ത്രീയുടെ ഹൃദയ നൊമ്പരവും, പുരുഷ
മേധാവിത്വവുമാണ്‌.

ലോക കേരള രാജധാനിയില്‍ പുഞ്ചിരിപൊഴിച്ചു വന്ന
രാജകൊട്ടാരവുമായി സമ്പര്‍ക്കമുള്ള പരിചാരകരുടെ സംരക്ഷണത്തിലെത്തിയ
പുല്ലാം കുഴല്‍ കണ്ണിന്റെ കൃഷ്‌ണമണിപോലെയാണ്‌ സഭയെ പരി
ചരിക്കുന്നത്‌. ഇതിന്‌ മുന്‍പും ഇവിടെ വന്നിട്ടുണ്ട്‌. ഇങ്ങോട്ട്‌ വരുന്നത്‌
ആരോടും പ്രണയാഭ്യര്‍ത്ഥന നടത്താ നല്ല. മറ്റുള്ളവരുടെ കുറ്റങ്ങള്‍
കണ്ടുപിടിക്കുന്നവര്‍ ഈ രാജധാനിയില്‍ ആരുടെയൊക്കെ കാലുപിടിച്ചു്‌
തോളില്‍ കയറിയവരെന്ന്‌ അറിയാമോ? ലോക രാജകൊട്ടാരത്തിലെ
മടിത്തിണ്ണയില്‍ മഞ്ഞിന്‍ നിറമുള്ള വിരി പ്പില്‍ അല്‌പനേരം വിശ്രമിക്കാനും
പഞ്ചനക്ഷത്ര ഹോട്ടലില്‍ നല്ലൊരു സദ്യയുണ്ണാനും പ്രവാസികളുടെ
പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമല്ലേ ഇവിടേക്ക്‌ വന്നത്‌? വികസിത
രാജ്യങ്ങളില്‍ പാര്‍ക്കുന്നവര്‍ വളരെ അഭിമാനത്തോടെയാണ്‌ ജീവിക്കുന്നത്‌.
പുല്ലാം കുഴലിനെ തലയിലേറ്റി ലോക മഹാ സഭയുടെ കിരീടം ചാര്‍ത്തിയത്‌
വിസ്‌മയത്തോടെയാണ്‌ കണ്ടത്‌. ആരോടുള്ള വിധേയത്വമാണ്‌. കാലിന്‌
ചുറ്റിയ പാമ്പ്‌ കടിക്കാതെ പോകുമോ?


ഓരോരുത്തരുടെ നിന്ദ്യമായ പരിഹാസ വാക്കുകള്‍ കേട്ടാല്‍
തോന്നുക ഇവിടെയിരിക്കുന്നവരെല്ലാം പുണ്യവാളന്മാര്‍, പുറത്തുള്ളത്‌
വിശുദ്ധന്മാര്‍. ഇവരില്‍ യാതൊരു വൈകല്യങ്ങലുമില്ലേ? ഇവരെയാരും
അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലേ? കേസുകളില്‍ പ്രതിയായിട്ടില്ല,
ഇടനിലക്കാരായി നിന്നിട്ടില്ല, കൈക്കൂലി വാങ്ങിയി ട്ടില്ല, ആരെയും

വഞ്ചിച്ചിട്ടില്ല, സ്‌ത്രീപീഡനം നടത്തിയിട്ടില്ല, കുമ്പസാരം നടത്തിയിട്ടില്ല,
രഹസ്യങ്ങള്‍ മൂടിവെച്ചി ട്ടില്ല, അധര്‍മങ്ങള്‍ ചെയ്‌തിട്ടില്ല, സോഷ്യല്‍
മീഡിയായില്‍ കീര്‍ത്തിവര്‍ദ്ധിപ്പിച്ചിട്ടില്ല, അനീതിക്ക്‌ കൂട്ടുനിന്നിട്ടില്ല. ഇങ്ങനെ
പലതും പുല്ലാം കുഴലിന്റെ ഹൃദയത്തില്‍ തുടിച്ചു നിന്നു. ഏത്‌
മനുഷ്യര്‍ക്കാണ്‌ ദുഃഖ ദുരന്തമില്ലാത്തത്‌? ഇതിലൊക്കെ സാഷ്ടാംഗപ്രണാമം
നടത്തിയവര്‍ ഒരു സ്‌ത്രീയുടെ കഴിഞ്ഞ കാല വിഴുപ്പുകള്‍ നിലാവില്‍
കുളിച്ചു നില്‍ക്കുന്ന കേരള ലോക മഹാ സഭയില്‍
അലക്കിതേക്കേണ്ടതുണ്ടോ? സോഷ്യല്‍ മീഡിയകള്‍ രസാഭാസങ്ങള്‍ നിറച്ചു്‌
സ്‌തുതിപാഠകരെ കൂട്ടി കാശ്‌ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ധനസമൃദ്ധിയില്‍
അത്യാഗ്രഹമില്ലാ ത്തവരുണ്ടോ? അധികാര സമ്പല്‍സമൃദ്ധിയില്‍
അഹംങ്കാരികളില്ലേ? ദാരിദ്ര്യത്തില്‍ കഴിഞ്ഞവര്‍ അധികാരത്തിലെത്തി
ധനികരായി മാറുന്നില്ലേ? ഇതിനെപ്പറ്റിയൊന്നും വിമര്‍ശനത്തൊഴിലാളികള്‍
ചിന്തിക്കാറില്ല. ഈ ചരക്കുല്‌പാദകരോടെ യേശുക്രിസ്‌തു പറഞ്ഞതുപോലെ
'പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ'. പുല്ലാം കുഴല്‍ സാക്ഷല്‍ സംഗീത
ദേവതയാണ്‌.


ലോകകേരള സഭയെപ്പറ്റി പ്രതിപക്ഷത്തു നിന്ന്‌ ഉയര്‍ന്നു കേട്ടത്‌ ഒന്നല്ല
ധാരാളമാണ്‌. കുറെ സമ്പന്നര്‍ വിശപ്പും ദാഹവും തീര്‍ക്കാന്‍ പഞ്ചനക്ഷത്ര
ഹോട്ടലില്‍ വിരുന്നിന്‌ വന്നുവെന്നാണ്‌.അതിന്റെ സാക്ഷ്യപത്രങ്ങളായി
പ്രതിനിധികളായി ചൂണ്ടിക്കാണിക്കാന്‍ അറേബ്യന്‍-ആഫ്രിക്കന്‍ നാടുകളില്‍
കഷ്ടതയനുഭവിക്കുന്ന ഒരാള്‍പോലുമില്ല. അതൊരു സാധാരണ
തൊഴിലാളിയുടെ ബുദ്ധിശക്തിക്ക്‌ മൂര്‍ച്ചകൂട്ടുന്ന ചോദ്യമാണ്‌. സമൂഹ ത്തില്‍
ഏറ്റവും കൂടുതല്‍ സഹതാപമര്‍ഹിക്കുന്നവരെ കാര്യക്ഷമതയോടെ ഇതില്‍
ഉള്‍പ്പെടുത്തണമായിരിന്നു. ആ നിരാശാബോധം പ്രവാസികളില്‍
പടര്‍ന്നുകയറാന്‍ ഇടയായി.

അധികാരശക്തികളുടെ സങ്കുചിത
മനോഭാവങ്ങള്‍,സ്വജനപക്ഷവാദ സമീപനം ഈ സഭയെ ദുഷിപ്പിക്കുന്നു.ഈ
സഭകൊണ്ട്‌ പ്രവാസികള്‍ക്ക്‌ എന്തുഗുണം? മൂന്നാം വര്‍ഷത്തിലെത്തി
നില്‍ക്കുമ്പോള്‍ എന്ത്‌ നേടി? അതൊന്നും ആര്‍ക്കുമറിയില്ല. പിന്നെ
എന്തിനാണ്‌ നാല്‌ കോടിയിലധികം ചിലവഴിച്ചു ഈ മാമാങ്കം
നടത്തുന്നത്‌? അതിനെ ധൂര്‍ത്തു്‌ എന്നല്ലാതെ എന്താണ്‌ വിളിക്കേണ്ടത്‌?
നിഷ്‌പക്ഷമതികളായ ചിലര്‍ ചോദിക്കുന്നത്‌. ഭരണ പ്രതിപക്ഷത്തുള്ളവര്‍
വിദേശ പര്യടനം നടത്തുമ്പോള്‍ താമസിക്കാനും വഴികാട്ടാനും ശുഭകാര്യം
തീര്‍ച്ചപ്പെടുത്താനുമാണോ ഈ മഹാ സഭയുണ്ടാക്കിയത്‌? ഈ അംഗങ്ങളെ
തെരെഞ്ഞെടുത്തതിലുള്ള മാനദണ്ഡമെന്താണ്‌? ഭരണവര്‍ഗ്ഗ താല്‌പര്യം
സംരക്ഷിക്കാ നുണ്ടാക്കിയ ലോക രാജധാനിക്ക്‌ സുപ്രിം കോടതിയുടെ
അനുമതിയുണ്ടോ? പ്രവാസികളനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഇവര്‍

അഭിമുഖീകരിച്ചിട്ടുണ്ടോ? അതിന്‌ മണലാരണ്യത്തില്‍ താമസിക്കുന്ന
തൊഴിലാളിയുടെ പ്രതിനിധി ഇവിടെയുണ്ടോ? ഗള്‍ഫിലും ആഫ്രിക്കയിലും
എത്രയോ മലയാളികള്‍ ജയിലില്‍ കിടക്കുന്നു. അവരെ ഇവര്‍
സന്ദര്‍ശിച്ചിട്ടുണ്ടോ? അവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടോ? ഇതുകൊണ്ട്‌
അവര്‍ക്ക്‌ എന്തെ ങ്കിലും ഗുണമുണ്ടോ? മടങ്ങി വന്നിട്ടുള്ള പ്രവാസികളുടെ
പുനരധിവാസത്തിന്‌ എന്തെങ്കിലും ചെയ്യുന്നുണ്ടോ? നോര്‍ക്കയെ
വെള്ളയാനയാക്കി മാറ്റുമോ?

പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന
ഭൂരിപക്ഷമാളുകളും അവിടുത്തെ പൗരന്മാരാണ്‌. ഇരട്ട
പൗരത്വമുള്ളവരുമുണ്ട്‌. ഈ സഭകൊണ്ട്‌ അവര്‍ക്ക്‌ എന്ത്‌ നേട്ടമാണ്‌
ലഭിക്കുക? അവരൊന്നും ഗള്‍ഫിലെ പോലെ ദുരിതങ്ങള്‍ അനുഭവിക്കുന്നില്ല.
അവരെ പ്രതിനിധികളാക്കുന്നതിന്റെ ഗുഢോദ്ദേശം എന്താണ്‌? അവരുടെ
വസ്‌തുവകകള്‍ നാട്ടിലുണ്ടെങ്കില്‍ അത്‌ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ
സംവിധാനങ്ങളുണ്ട്‌. കേരളത്തിലെ ഭൂമാഫിയ അവരുടെ സമ്പത്തു്‌
തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെങ്കില്‍ നിയമ നടപടികളാണ്‌ വേണ്ടത്‌. അവരെ
സഹായിക്കേണ്ടത്‌ നോര്‍ക്കയുടെ ചുമതലയാണ്‌. ഈ സര്‍ക്കാര്‍
പ്രവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നിയമപരമായി
ഏറ്റെടുത്തിട്ടുണ്ട്‌.പോലീസ്‌ പ്രവാസിസെല്‍ നിലവിലുണ്ട്‌. പരാതികള്‍
ദയാപൂര്‍വ്വം സ്വീകരിക്കുന്നു. നടപടികളുണ്ടാകുന്നു. വെബ്‌ സൈറ്റ്‌
ലഭ്യമാണ്‌.


കേരള ലോക മഹാ സഭയില്‍ ഏതെങ്കിലും സംഘടനകള്‍ വഴി
ആരെങ്കിലും വന്നാല്‍ അവരെങ്ങനെ മലയാളികളുടെ പ്രതിനിധികളാകും?
വിദേശ രാജ്യങ്ങളില്‍ പാര്‍ക്കുന്ന വിശിഷ്ട വ്യക്തികളെ എന്തുകൊണ്ടാണ്‌
പ്രതിനിധികളാക്കാത്തത്‌? ഏതെല്ലാം മേഖലകളില്‍ നിന്നുള്ളവരാണ്‌ ഇവിടെ
പ്രതിനിധികളായി വന്നിട്ടുള്ളത്‌? അവരുടെ യോഗ്യത എന്താണ്‌?,
അര്‍ഹതയുള്ളവര്‍ എത്രപേരുണ്ട്‌? ഇതെല്ലം വെബ്‌സൈറ്റില്‍ വെളിപ്പെടു
ത്തണം.സ്വന്തം ആശയങ്ങളോടെ കൂറുപുലര്‍ത്താത്ത വിഭാഗങ്ങളിലുള്ള എത്ര
പ്രതിനിധികളാണ്‌ ഇതിലു ള്ളത്‌? ഏത്‌ വിഭാഗം എന്നതിനേക്കാള്‍ ഏല്‍പ്പിച്ച
തൊഴിലിനോട്‌ വിശ്വസ്ഥരാണോ എന്നതാണ്‌ പ്രധാനം. ഇവരുടെ
പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ എന്ത്‌ മാര്‍ഗ്ഗങ്ങളാണ്‌ മുന്നോട്ടുള്ളത്‌?
കഴിഞ്ഞ മൂന്നുവര്‍ഷങ്ങ ളായി ഇവര്‍ എന്താണ്‌ പ്രവാസികള്‍ക്കായി
ഉല്‌പാദിപ്പിച്ചത്‌? പാവങ്ങളുടെ നികുതി പണം ധുര്‍ത്തായി മാറരുത്‌.
ആരോപണങ്ങള്‍ തൊടുത്തുവിടുന്നവര്‍ക്ക്‌ ഉരുളക്ക്‌ ഒപ്പേരിപോലെ മറുപടി
കൊടുക്കാന്‍ ഈ മഹാ സഭക്ക്‌ സാധിക്കണം.

മലയാളികളുടെ സംരക്ഷണമെന്നപേരില്‍ രാഷ്ട്രീയ സംഘടനയായി
മാറാതിരിക്കണമെങ്കില്‍ പുതിയ ഭരണക്രമം അത്യാവശ്യമാണ്‌. കഴിഞ്ഞ
നാളുകളില്‍ ചെയ്‌തിട്ടുള്ള പ്രവാസി ക്ഷേമപദ്ധതികള്‍ വെബ്‌സൈറ്റില്‍
പ്രഖ്യാപിക്കണം. ലോക മഹാസഭ ഫലപ്രദമായി മുന്നോട്ട്‌ പോകാന്‍ എല്ലാ
തുറകളിലുള്ളവരുടെ പങ്കാളിത്തം അത്യാവശ്യമാണ്‌. സ്ഥാപിതതാല്‌പര്യക്കാര്‍
പലരും ഇതില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്‌.പ്രവാസികള്‍ അനുഭവി ക്കുന്ന
യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖികരിക്കാതെ കേവലമായ പ്രസ്‌താവനകള്‍
നടത്തിയാല്‍ ഒന്നിനും പരിഹാരമാവില്ല. ഇങ്ങനെ സങ്കീര്‍ണ്ണങ്ങളായ
പ്രക്രിയയിലൂടെയാണ്‌ എല്ലാം കണ്ടും കേട്ടുമിരിക്കുന്ന പ്രവാസികള്‍ ഇതിനെ
കാണുന്നത്‌.

ആത്യന്തികമായി പറഞ്ഞാല്‍ പ്രവാസികളുടെ പുരോഗതിക്കായി
എന്ത്‌ ചെയ്യാന്‍ സാധിക്കുമെന്ന കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്‌ ആദ്യം
വേണ്ടത്‌. അല്ലാതെ പുരപ്പുറത്തിരിന്ന്‌ വഴുവഴുപ്പന്‍ പ്രസ്‌താവനകള്‍
കൊട്ടിഘോഷിച്ചിട്ട്‌ കാര്യമില്ല. ഇതിലെ പദവികള്‍ വഹിക്കുന്നവര്‍ക്ക്‌
ആശയമുണ്ടായിരി ക്കണം, ഉത്തരവാദിത്വമുണ്ടായിരിക്കണം. അവരുടെ
പ്രവര്‍ത്തനങ്ങള്‍ നിഷ്‌കൃഷ്ടമായി പരിശോധിക്കപ്പെടണം. അതൊരു
സംസ്‌ക്കാരത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്‌.