ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ കാന്‍റര്‍ബറിയില്‍ ശനിയാഴ്ച

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ കാന്‍റര്‍ബറിയില്‍ ശനിയാഴ്ച

 

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ നാലാം തീയതി ശനിയാഴ്ച കാന്റര്‍ബറിയില്‍ നടത്തപ്പെടും. തിരുവചനോത്സവത്തിനു കാന്‍റര്‍ബെറിയില്‍ വേദിയൊരുങ്ങുമ്ബോള്‍ അഭിഷിക്തരായ ധ്യാന ഗുരുക്കളുടെ നേതൃത്വത്തില്‍ വി.കുര്‍ബാനയും, ശുശ്രുഷകളും , ദിവ്യകാരുണ്യ ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും തത്സമയം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുമ്ബസാരത്തിനും, കൗണ്‍സിലിംഗിനും ഉള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷന്‍ കമ്മീഷനുകളുടെ വീ ജി ചുമതലയുമുള്ള മോണ്‍. ജോര്‍ജ്ജ് തോമസ് ചേലക്കല്‍ വിശുദ്ധബലി അര്‍പ്പിച്ചു മുഖ്യ സന്ദേശം നല്‍കും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനും,സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും.

കുടുംബ കൂട്ടായ്‌മ കമ്മീഷന്‍ ചെയര്‍മാനും, ആഷ്‌ഫോര്‍ഡ് മാര്‍ ശ്ലീവാ മിഷന്‍ വികാരിയുമായ ഫാ. ഹാന്‍സ് പുതിയകുളങ്ങര, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിള്‍ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം അരുളുകയും ചെയ്യും.

കാന്റര്‍ബറി ഹൈസ്കൂള്‍ അങ്കണത്തില്‍ വച്ച്‌ രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം നാലുവരെ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാന്‍ എത്തുന്ന നൂറുകണക്കിന് വിശ്വാസികള്‍ക്ക് ദൈവാനുഗ്രഹ വരദാനങ്ങള്‍ക്കും, പരിശുദ്ധാല്മ കൃപകള്‍ക്കും അനുഭവ വേദികൂടിയാവും ബൈബിള്‍ കണ്‍വെന്‍ഷന്‍.

ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോണ്‍ബി ജോണ്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07515863629, 07939539405

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
CANTERBURY HIGH SCHOOL , KNIGHT AVENUE, CT2 8QA