ലണ്ടന്‍ - കൊച്ചി വിമാനത്തില്‍ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍ - കൊച്ചി വിമാനത്തില്‍ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കി

നെടുമ്ബാശ്ശേരി :  എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം ലണ്ടനില്‍നിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക്‌ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.

അമ്മയ്ക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം നല്‍കാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുര്‍ട്‌ വിമാനത്താവളത്തിലിറക്കി. വനിത പൈലറ്റായ ഷോമ സുര്‍ ആണ് വിമാനം പറത്തിയിരുന്നത്.