5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിസ അനുവദിക്കും: ബോറിസ് ജോണ്‍സണ്‍

5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിസ അനുവദിക്കും:  ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: 5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് ഉടനടി വിസ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ ബോറിസ് ജോണ്‍സണ്‍. ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് നടപടി. ഇന്ധനക്ഷാമം സമ്ബദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ബ്രിട്ടണ്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്.

വിദേശ ഡ്രൈവര്‍മാര്‍ക്ക് വിസ നല്‍കുന്നതിനോടൊപ്പം എച്ച്‌ ജി വി ലൈസന്‍സിനുള്ള ടെസ്റ്റ് നടത്തുവാന്‍ സൈന്യത്തെ ഉപയോഗിക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. നിലവില്‍ 90,000 ഡ്രൈവര്‍മാരുടെ കുറവാണ് ബ്രിട്ടനിലുള്ളത് എന്നാണ് കണക്കുകള്‍.

കോവിഡ് പ്രതിസന്ധിയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ റദ്ദാക്കേണ്ടി വന്നതും ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയ ഡ്രൈവര്‍മാര്‍ തിരിച്ചെത്താത്തതും ഡ്രൈവിംഗ് ക്ഷാമം രൂക്ഷമാക്കി. ഡ്രൈവര്‍മാരുടെ ക്ഷാമം എല്ലാ മേഖലകളിലും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇന്ധനക്ഷാമം തുടര്‍ന്നാല്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമവും രൂക്ഷാകുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ പലതും കാലിയായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനിടെയാണ് ഇന്ധനക്ഷാമവും .