ഭര്‍ത്താവിനെതിരെ കേസുള്ളതിനാല്‍ ലോട്ടറി സമ്മാനം നല്‍കാനാകില്ലെന്ന്​ സര്‍ക്കാര്‍; രണ്ടു മാസത്തിനകം തുക കൈമാറണമെന്ന്​ കോടതി

ഭര്‍ത്താവിനെതിരെ കേസുള്ളതിനാല്‍ ലോട്ടറി സമ്മാനം നല്‍കാനാകില്ലെന്ന്​ സര്‍ക്കാര്‍; രണ്ടു മാസത്തിനകം തുക കൈമാറണമെന്ന്​ കോടതി

കൊച്ചി: ലോട്ടറി ഏജന്‍റായ ഭര്‍ത്താവിനെതിരെ നിലനില്‍ക്കുന്ന നടപടിയുടെ പേരില്‍ ഭാര്യക്ക്​ ലഭിച്ച ലോട്ടറി സമ്മാനത്തുക തടഞ്ഞുവെക്കാനാവില്ലെന്ന് ഹൈകോടതി. ഒറ്റ നമ്ബര്‍ ലോട്ടറി ചൂതാട്ടത്തി​െന്‍റ പേരില്‍ നടപടി നേരിട്ട കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്‍സി ഉടമ മുരളീധര​െന്‍റ ഭാര്യ പി. ഷിതക്ക് ലഭിച്ച ലോട്ടറി ടിക്കറ്റി​െന്‍റ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ തടഞ്ഞതിനെതിരെയാണ് ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണ​െന്‍റ ഉത്തരവ്.

2015ല്‍ ഷിത എടുത്ത ലോട്ടറി ടിക്കറ്റിന് 65 ലക്ഷം രൂപ അടിച്ചിരുന്നു. എന്നാല്‍, ഒറ്റ നമ്ബര്‍ ലോട്ടറി ചൂതാട്ടത്തി​െന്‍റ പേരില്‍ ഭര്‍ത്താവ് മുരളീധര​െന്‍റ ഏജന്‍സി സസ്പെന്‍ഡ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തതിനാല്‍ പണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സമ്മാനത്തുക തടഞ്ഞുവെച്ചു. ഇതിനെതിരെ ഹരജിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.

സമ്മാനത്തുകക്ക്​ അര്‍ഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണ് ഹരജിക്കാരി സമര്‍പ്പിച്ചതെന്നും ഹരജിക്കാരിക്കെതിരെ കേസ് നടപടികളൊന്നും നിലവിലില്ലെന്നും കോടതി വിലയിരുത്തി. അതിനാല്‍ ഹരജിക്കാരിക്ക് സമ്മാനത്തുകക്ക്​ അര്‍ഹതയുണ്ട്. തുക തടഞ്ഞുവെച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. ഇവര്‍ക്ക് രണ്ടു മാസത്തിനകം തുക കൈമാറാനും കോടതി നിര്‍ദേശിച്ചു.