MAAC ഓൺലൈൻ ഓണം 2020 & Online Malayalam classes

MAAC ഓൺലൈൻ ഓണം 2020 &  Online Malayalam  classes

ഹോങ്കോങ്ങിലെ Malayali Association for Arts & Culture, ( MAAC )ഓൺലൈൻ ഓണം ആഘോഷിച്ചു. 
2020 സെപ്റ്റംബർ 27 ന് YouTube Live  ആയി ഏകദേശം 4 മണിക്കൂർ നീളുന്ന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ആഘോഷം, പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും മികച്ചതായി. 


പ്രശസ്ത നടൻ ജയരാജ് വാരിയർ, ഗായിക ഇന്ദുലേഖ വാരിയർ, നാടൻ പാട്ടു കലാകാരൻ പ്രണവം ശശി എന്നിവരും ഈ കലോത്സവത്തിൽ ശ്രദ്ധേയ സാന്നിധ്യമായി. 


മലയാളം മിഷൻ ഹോംഗ്കോങ്ങ് ചാപ്റ്റർ തുടങ്ങുന്ന ഓൺലൈൻ മലയാളം ക്ലാസ്സുകളുടെ ഉത്ഘാടന ചടങ്ങും ഉൾപ്പെടുത്തിയിരുന്നു. പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള ആണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്.  മലയാളം മിഷൻ Director പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് ആശംസകൾ നേർന്നു. 

Youtube  link: https://youtu.be/Lba-vyWfHjc

 

ഏകദേശം 400 അംഗങ്ങൾ ഉള്ള MAAC, സ്ഥാപിതമായത് 2012ൽ ആണ്. വളരെ കുറഞ്ഞ South Indian population മാത്രമുള്ള ഹോങ്കോങ്ങിൽ, MAAC ആണ് ഭാഷാടിസ്ഥാനത്തിൽ ഉള്ള ഏറ്റവും വലിയ സൗത്ത് ഇന്ത്യ റീജിയണൽ അസോസിയേഷൻ. ഇതിനോടകം ചെറുതും വലുതുമായ നിരവധി പ്രവർത്തനങ്ങൾ വഴി അംഗങ്ങളുടെയും അതിലുപരി ലോക മലയാളികളുടെയും അഭിനന്ദനങ്ങൾ ലഭിക്കാൻ ഇടയായിട്ടുണ്ട്.