മാനിഷാദ: കവിത,സൂസൻ പാലാത്ര

മാനിഷാദ: കവിത,സൂസൻ പാലാത്ര

വെട്ടണ്ട സുഹൃത്തേ

നീയെന്നെവെട്ടണ്ടൊരിക്കലും

അസഹ്യതയുണ്ടാവുമെന്നഭിവൃദ്ധിയിൽ

എന്നാലുമെന്നെവെട്ടണ്ടൊരിക്കലും

  

ഉടവാളുവീശിക്കോപക്ഷേ

എനിക്കേശരുതൊരല്പവും

നാട്ടുകാർക്കെല്ലാംപണമെറിഞ്ഞോ

അതിൻനോവൊന്നുമേയെനിക്കു വേണ്ട.

 

വെട്ടിനേടുന്നതൊന്നുമേ വേണ്ട

നിത്യമായുള്ളതുമാത്രം മതി!

നാട്ടാരുടെ നാവിൻ ദോഷവു-

മെനിക്കുവേണ്ടെല്ലാം നീയങ്ങെടുത്തോ

 

വിയർപ്പിൻ ഗന്ധമുണ്ടാകു-

മെന്നാലുമെന്നന്നമെനിക്കുമതി

മറ്റൊരുവനുള്ളതൊന്നുമേ വേണ്ടാ

നന്നായ് വരുവാൻനിൻ ശാസനയും വേണ്ടാ

 

എന്നെക്കണ്ടോരിയിടാതെ

കൂലികൊടുത്തോരിയിടീക്കാതെ,

മാനഹാനിയെനിയ്ക്കേകാതിരുന്നാൽ മതി

ഞാനുമൊന്നാവർത്തിക്കട്ടെ, മാ - നിഷാദ!

 

നൂറുമാനിഷാദകൾപാടിയെന്നാലും,

മുറിവുവരുത്തിചോരയൊലിപ്പിക്കും

പിന്നെപൊറ്റപിടിപ്പിച്ചുചലവുംവരുത്തിടും

മതി, മതി, വീണ്ടും പാടുന്നു ഞാൻ മാ നിഷാദ!