മലയാള നാട് : ഗാനം , സുമ രാധാകൃഷ്ണൻ  

മലയാള നാട് : ഗാനം , സുമ രാധാകൃഷ്ണൻ  

ലയാള നാടിന്റെ 

മഹിമയറിയുവാൻ 

മലയാള ഭാഷ പഠിച്ചിടേണം 

മാതൃ മലയാള മെന്നുച്ചരിച്ചീടുവാൻ 

മാതൃത്വമുള്ളിലുണ്ടാ യിടണം  

 

മറ്റൊരു ഭാഷയ്ക്ക് മില്ലാത്ത പുണ്യവും 

മാതൃമലയാളഭാഷയല്ലോ 

മലയാള തനിമയും മലർവാക പൂക്കളും 

മലയാള നാടിൻ മഹിമയല്ലോ 

 

മാതൃത്വമേറുന്ന 

മലയാള ഭാഷയെ 

മാറ്റുന്നു മലയാള തനിമയിന്ന് 

മലയാളിയെന്ന് പറയാൻ മടിക്കുന്ന

മറുനാടൻ മലയാളിയുണ്ട് പോലും

 

മണ്ണിന്റെ പോന്നുവിളയുന്ന നാട്ടിലെ 

മാതൃത്വമിന്നെന്തേപോകയാണോ 

മലയാള മണ്ണിന്റെ മലയാള തനിമയും 

മലയാളിമങ്കയും

മാറിപ്പോയി 

 

മുറ്റത്തെ പൂമുല്ലചോട്ടിൽ കളിച്ചനാൾ 

മുത്തശ്ശി ചൊല്ലും പഴമൊഴികൾ  

മാതൃത്വമേറുന്ന 

മലയാള ഭാഷയെ 

മാറ്റുകൂട്ടീടുംപഴമൊഴികൾ

 

 മഴയും പുഴയും വഴിയും പറയുമ്പോൾ 

മള"യെന്ന് പറയാതെ മഴ യാവണം 

മഴ മാറി പുഴയിലെ തെളിനീര് പോലെയി 

മലയാളം പറയാൻപഠിച്ചിടേണം

പിന്നെ 

മലയാളിയായിനടന്നിടേണം 

 

സുമ രാധാകൃഷ്ണൻ