മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രഭാഷണവും സംവാദവും ഇന്ന് വൈകുന്നേരം

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രഭാഷണവും സംവാദവും ഇന്ന് വൈകുന്നേരം

ലണ്ടന്‍: മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്‍റെ ശതദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍  മലയാളം മിഷന്‍ അധ്യാപക പരിശീലന വിഭാഗം മേധാവി ഡോ. എം ടി ശശി ഞായറാഴ്ച വൈകുന്നേരം നാലിന് 'മലയാളത്തനിമയുടെ ഭേദങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.

പ്രശസ്ത മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും തത്സമയം പങ്കെടുക്കുവാന്‍ എല്ലാ മലയാള ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.

മലയാളം മിഷന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭാഷാ സ്നേഹികള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്. 

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവന്‍ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.

https://www.facebook.com/MAMIUKCHAPTER/live/

റിപ്പോര്‍ട്ട്: ഏബ്രഹാം കുര്യന്‍