ത്രിപുരയ്ക്ക് പുതിയ മുഖ്യമന്ത്രി, മണിക് സാഹ

ത്രിപുരയ്ക്ക് പുതിയ മുഖ്യമന്ത്രി, മണിക് സാഹ

 

ന്യൂഡല്‍ഹി: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി രാജ്യസഭാ എംപി മണിക് സാഹയെ തിരഞ്ഞെടുത്തു. ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി പദം ഒഴിഞ്ഞ പിന്നാലെയാണ് മണിക് സാഹയെ തിരഞ്ഞെടുത്തത്.

ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ മാറ്റങ്ങള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള വെല്ലുവിളികള്‍ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയെ മാറ്റിയത്.

ഇന്നുച്ചയ്ക്കാണ് ബിപ്ലക് കുമാര്‍ മുഖ്യമന്ത്രി പദം രാജിവച്ചത്. അദ്ദേഹം ത്രിപുര ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് വാര്‍ത്തകള്‍. ഞാന്‍ ത്രിപുര വിട്ടുപോകില്ലെന്നും ഇവിടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ബിപ്ലബ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിപ്ലബ് തന്നെയാണ് മണിക് സാഹയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചത് എന്നാണ് സൂചന