മനുഷ്യരിലെ മനുഷ്യത്വമെവിടെ ?

മനുഷ്യരിലെ മനുഷ്യത്വമെവിടെ ?


കാരൂര്‍ സോമന്‍, ലണ്ടന്‍

 


മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ വ്യക്തികള്‍ക്കെതിരെ
പരസ്യമായി അറിയിച്ചത്‌ ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കള്‍ രക്തം കുടിക്കാന്‍ വരുന്നുണ്ട്‌.
ആലപ്പുഴയില്‍ ഒന്‍പത്‌ വയസ്സുള്ള കുട്ടിയുടെ നാവില്‍ നിന്ന്‌ വന്നതും മത വര്‍ഗ്ഗീയത
കോരിയൊഴിക്കുന്ന മുദ്രാവാക്യങ്ങളായിരിന്നു. കേരളം എങ്ങോട്ടാണ്‌ പോകുന്നത്‌? കാലം
എല്ലാം നിശ്ശബ്‌ദം കേട്ടിരിക്കാറുണ്ട്‌.

ഉറക്കത്തിലാണ്ടുപോയ മനുഷ്യര്‍ ഉണരാന്‍ കാരണമായത്‌
മുഖ്യമന്ത്രി മത വര്‍ഗ്ഗീയതയുടെ കോടാലി വീശിയപ്പോഴാണ്‌. കേരളത്തില്‍ വര്‍ഗ്ഗീയതയുടെ
വിത്ത്‌ വിതച്ചിരിക്കുമ്പോള്‍ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയ കൊയ്‌ത്തു തുടരുന്നു.
അവിടെ പാവങ്ങളോട്‌ ക്രൂരതയും സ്‌തീകളോടെ പരാക്രമവും ഇതര മതസ്ഥരോട്‌
അസഹിഷ്‌ണതയും ഇന്നും തുടരുന്നു. ഈ കാടത്വത്തിന്‌ കൂട്ടുനില്‍ക്കുന്നവരുടെ സല്‍സ്വഭാവം
ദുഃസ്വഭാവമാണ്‌. സത്യം മിഥ്യയാണ്‌.

ജാതിഭ്രാന്തില്‍ മനുഷ്യരുടെ ജ്ഞാനവും
വിവേകവും നഷ്ടപ്പെടുന്നു. അധികാര മിടുക്കിനൊപ്പം അഹംങ്കാരവും വളരുന്നു. അവരില്‍
കാണുന്ന വിവേകം വക്രബുദ്ധിയാണ്‌. വാളിന്‌ തീക്ഷ്‌ണത കൂടുന്നതുപോലെ മതസ്‌പര്‍ദ്ധ
യൗവനക്കാരുടെയിടയില്‍ വളര്‍ത്തുന്നു.ഗുരു ശങ്കരാചാര്യര്‍ പറഞ്ഞത്‌ കര്‍ത്താവില്ലാതെ
ഒന്നുമില്ല. അതിനാല്‍ ഈ മണ്ണിന്‌ ഒരു കര്‍ത്താവുണ്ടാകണം. അതാണ്‌ ഈശ്വരന്‍.
ഗുരുദേവന്‍ 1922-ല്‍ പറഞ്ഞു. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി

നമ്മള്‍2022-ല്‍ എത്തിനില്‍ക്കുമ്പോള്‍ കാറല്‍ മാര്‍ക്‌സ്‌ പറഞ്ഞ മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു
തെളിയുന്നു. നമുക്കിപ്പോള്‍ ഈശ്വരന്‍ എന്നാല്‍ മതമാണ്‌. ഇത്‌ സമൂഹത്തില്‍ നിന്ന്‌ ത്യജിക്കപ്പെടേണ്ട
ദുരാചാരമാണ്‌. ഇല്ലെങ്കില്‍ മനുഷ്യബന്ധങ്ങള്‍ വേരോട്‌ പിഴുതെറിയേണ്ടിവരുമെന്നോര്‍ക്കുക.
അറിവില്ലാത്തവന്റെ പോഴത്തം പോലെ വിഷയലമ്പടന്മാരുടെ വാക്കുകള്‍ നമ്മുടെ മനസ്സിനെ
മലിനപ്പെടുത്തും. അറിവുള്ളവന്റെ വാക്ക്‌ നമ്മെ ശക്തീകരിക്കുന്നു.നല്ല വാക്കുകളില്‍ ചിരിയും
പുഞ്ചിരിയു മുണ്ട്‌. അട്ടഹസിക്കുന്ന വാക്കുകള്‍ വില്ലില്‍ നിന്നകലുന്ന ശരംപോലെയാണ്‌. അത്‌
പലരിലും മുറിവുകളുണ്ടാക്കുന്നു. ഇങ്ങനെ സോഷ്യല്‍ മീഡിയയടക്കം അധിക്ഷേപം നടത്തുന്ന
മൂഢന്‍മാര്‍ ധാരാളമുണ്ട്‌. എന്റെ നാട്ടിലും ചിലരെ കണ്ടു.മുന്‍കാലങ്ങളില്‍ വാക്കുകള്‍
ഔഷധിയായിരിന്നു. വിശുദ്ധിയുണ്ടായിരുന്നു. വ്യക്തി ഹത്യ, പരിഹാസമില്ലായിരുന്നു.

കാലംഎത്ര തകിടം മറിഞ്ഞാലും എന്ത്‌ രാഷ്ട്രീയ മതമായാലും നല്ല മനുഷ്യരുടെ വാക്കുകള്‍ക്ക്‌
സൗന്ദര്യ ലഹരിയും തിളക്കവും ശോഭയുമുണ്ട്‌. സ്വാര്‍ത്ഥതയുള്ളവര്‍ ജടിലവും കുടിലവും
നിറഞ്ഞ തന്ത്രങ്ങള്‍ മെനഞ്ഞു മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെന്നായ്‌ക്കളെപ്പോലെ ചാടിവീഴും. അവര്‍
സമൂഹത്തില്‍ വിനാശകാരികളാണ്‌.മതങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ തിമിരം ബാധിച്ച
ദൂരകാഴ്‌ചകളുള്ളവരാണ്‌. ഈ വിഷസര്‍പ്പങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം.

ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ഗുരുദേവനോട്‌ ഒരു ബ്രാഹ്മണന്‍ ചോദിച്ചു.
എന്താണ്‌ താങ്കളുടെ പേര്‌? ഉത്തരം. നാരായണന്‍. അടുത്ത ചോദ്യം.ഏതാ
ജാതി.അതിനുള്ള ഉത്തരം. കണ്ടാല്‍ അറിയില്ലേ? വീണ്ടും ചോദ്യം. ഇല്ല എനിക്ക്‌
തീര്‍ച്ചപ്പെടുത്താനാകുന്നില്ല. ഗുരുവിന്റെ ഉത്തരം. കണ്ടാല്‍ അറിയില്ലെങ്കില്‍ പിന്നെ കേട്ടാല്‍ എങ്ങനെ
അറിയാന്‍? ആ ഉത്തരത്തില്‍ ബ്രാഹ്മണന്‍ ഇളിഭ്യനായി. ഈ കൂട്ടരാണ്‌ ഹിന്ദുവെന്ന സംസ
്‌ക്കാരത്തിന്റെ പ്രതിനിധികളായി വന്നിരിക്കുന്നത്‌.

തങ്ങളുടെ പിതാക്കന്മാര്‍ ഈ ജാതിയുടെ
പിന്‍തിരിപ്പന്‍ നയത്തില്‍ അനുഭവിച്ച ദുഃഖദുരിതങ്ങള്‍ സ്വകാര്യപുര്‍വ്വം മറക്കുന്നു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരു ചിന്തയില്‍ നിന്ന്‌ ഈഴവ
സമുദായത്തിലെ കുറച്ചു പേര്‍ ഒരു ശങ്കയും കൂടാതെ വഴുതി പ്പോകുന്നു.അതൊരു സാംസ
്‌ക്കാരിക മാറ്റത്തിന്റെ മാനദണ്ഡമല്ല അതിലുപരി പീറ പദവികളോടുള്ള രോഗാതുരമായ
കാഴ്‌ചപ്പാടാണ്‌. ഗുരുദേവന്‍ ഒരു മതത്തിന്റെ വക്താവ്‌ ആയിരുന്നില്ല. കേരളത്തിലെ സാമുഹിക
വിപ്ലവത്തിന്‌ തുടക്കം കുറിച്ച 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ട ഈ കൂട്ടര്‍ മറന്നോ?
എന്താണ്‌ ആ പ്രതിഷ്ടയുടെ സന്ദേശം.

ജാതിഭേദം മതദ്വേഷവുമേതു മില്ലാതെ&ൂൗീ;േ. സമത്വം,
സാഹോദര്യം സാമൂഹിക നന്മകള്‍ മാത്ര മാണ്‌ ഗുരുദേവന്‍ കണ്ടത്‌ അല്ലാതെ ജാതി മത നന്മകളല്ല.
നമ്മള്‍ മനസ്സിലാക്കേണ്ടത്‌ ജാതിതിരിച്ചുള്ള ഹിന്ദു എന്നത്‌ ഒരു സംസ്‌ക്കാരമാണ്‌.
അല്ലാതെ ജാതി മതമല്ല. ഈഴവന്‍ എന്നത്‌ ഒരു ജാതി മതത്തെ സൂചിപ്പിക്കുന്നില്ല. ലങ്കയില്‍
നിന്ന്‌ വന്നവന്‍-ഈഴവന്‍ എന്നര്‍ത്ഥമാണ്‌. അതിനിടയില്‍ കേരളത്തിന്റെ സമുദായ മൈത്രി തകര്‍ക്കാന്‍
കുറെ പൊള്ളത്തരങ്ങളു മായി ഈഴവരടക്കമുള്ള കുറെ പിന്നോക്ക സമുദായങ്ങളെ തോളിലിരിക്കാന്‍
കണ്ടെത്തലുകള്‍ നടത്തു മ്പോഴാണ്‌ കുറെ ക്രിസ്‌തിയാനികളെക്കൂടി ആ കുടകീഴിലാക്കാനുള്ള
ശ്രമങ്ങള്‍ നടക്കുന്നത്‌.പലരും ആ പാളയത്തിലേക്ക്‌ ചാടിയത്‌ പദവികള്‍ കണ്ടാണ്‌. അല്ലാതെ
മറ്റുള്ളവരുടെ നന്മകള്‍ തേടിയല്ല.

ക്രിസ്‌ത്യന്‍ പുരോഹിതര്‍, കന്യാസ്‌ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു.
ദേവാലയങ്ങള്‍ അടിച്ചുപൊളിച്ചാല്‍ പോലും പല സഭാമേലധികാരികളും മൗനികളാണ്‌.
തള്ളിപറയേണ്ടവരെ തള്ളിപ്പറയാറില്ല. അധികാരികളുടെ മുന്നില്‍ മുട്ടുമടക്കുന്നു.
മുന്‍കാലങ്ങളില്‍ ഈഴവരടക്കമുള്ള പിന്നോക്ക സമുദായങ്ങളോടെ ചെയ്‌തിട്ടുള്ള ക്രൂരതകള്‍
പോലെയാണ്‌ യൂ.പി. ഒഡീസ, ഗുജറാത്തില്‍ ക്രിസ്‌ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങളോട്‌, പിന്നോക്ക
സമുദായങ്ങളോടെ ഈ വരേണ്യ വര്‍ഗ്ഗം ചെയ്യുന്നത്‌. ലോകം തന്നെ വിറങ്ങലിച്ച സംഭവമല്ലേ
ക്രിസ്‌ത്യന്‍ മിഷനറിയായിരുന്ന ഗ്രഹാംസ്‌റ്റൈയിനെയും രണ്ട്‌ കുഞ്ഞുങ്ങളെയും ഒഡീസയില്‍
ജീപ്പിലിട്ട്‌ ചുട്ടെരിച്ചത്‌. ലോക ജനതയെ കണ്ണീരിലാഴ്‌ത്തിയ സംഭവമായിരുന്നില്ലേ?


എത്രയോ ലോക നേതാക്കള്‍ പ്രതിഷേധിച്ചു. അങ്ങനെ എത്രയോ പാവപ്പെട്ട ക്രിസ്‌തിയാനികളെ
ചുട്ടുകൊന്നു. എത്രയോ പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും
ദേവലയങ്ങള്‍ തകര്‍ക്കുന്നു. എന്തെങ്കിലും ഒരു മാറ്റം വരുത്താന്‍ ക്രിസ്‌ത്യന്‍ സഭകള്‍ക്ക്‌ സാധിച്ചി
ട്ടുണ്ടോ? ഇന്ത്യക്കാരന്‍ മനസ്സിലാക്കേണ്ടത്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ അംഗബലമുള്ളത്‌
ക്രിസ്‌തിയാനികള്‍ക്കാണ്‌. ഈ ലോകത്തെ നിയന്ത്രിക്കുന്നതും അവരാണ്‌. ഞാന്‍ പാര്‍ക്കുന്ന
ബ്രിട്ടനിലോ മറ്റ്‌ ക്രിസ്‌ത്യന്‍ രാജ്യങ്ങളിലോ മതത്തിന്റെ പേരില്‍ ആരെയും പീഡിപ്പിക്കുന്നില്ല.

ഇന്ത്യയില്‍ എന്തുകൊണ്ടാണ്‌ ജാതി മതങ്ങള്‍ വളരുന്നത്‌? ഇവരെ തീറ്റിപോറ്റുന്നത്‌ ആരാണ്‌?
ന്യൂനപക്ഷങ്ങള്‍, പിന്നോക്ക സമുദായങ്ങള്‍ എന്തുകൊണ്ട്‌ പീഡിപ്പിക്കപ്പെടുന്നു? മതങ്ങളുടെ വിഴുപ്പ്‌
ചുമക്കാന്‍ വിദ്യാസമ്പന്നര്‍ മുന്നോട്ട്‌ വരില്ല. മതത്തിന്റെ ഭ്രാന്തന്‍ കോശങ്ങള്‍ അവരുടെ
തലച്ചോറില്‍ വളരില്ല. ഏത്‌ മതത്തില്‍പ്പെട്ട വ്യക്തിയായാലും വര്‍ഗ്ഗീയ വിഷം വിതക്കുന്നവരെ
തുറുങ്കിലടക്കുകയാണ്‌ വേണ്ടത്‌. മനുഷ്യര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുമ്പോള്‍
ജാതി പടയിറങ്ങി അഴിഞ്ഞാടുന്നു.

വിശക്കുന്ന വയറിന്‌ ഭക്ഷണമാണ്‌ വേണ്ടത്‌ അല്ലാതെ
ജാതിമതങ്ങളുടെ പിടിയില മരുകയല്ല വേണ്ടത്‌. ഏത്‌ പാര്‍ട്ടിയായാലും നന്മയും
കാരുണ്യവും സ്‌നേഹമുള്ളവര്‍ ജയിച്ചുവരട്ടെ. എന്നാല്‍ ജാതിപ്പേരില്‍ വോട്ടുകൊടുത്താല്‍
അജ്ഞാനമാകുന്ന അന്ധകാരത്തിലൂടെയാണ്‌ നമ്മള്‍ സഞ്ചരിക്കുന്നത്‌. മതമൈത്രിക്ക്‌ പകരം
മതസ്‌പര്‍ദ്ധ വളരുമെന്നോര്‍ക്കുക. ക്രിസ്‌തിയാനികളുടെ കുറെ വോട്ടിനുവേണ്ടി
വിടുവായന്മാരെയിറക്കിയാല്‍ വോട്ട്‌ കിട്ടില്ല.

അവര്‍ മാത്രമല്ല മനുഷ്യസ്‌നേഹികളാരും
മുന്നോട്ട്‌ വരില്ല. ഈശ്വരന്‌ ജാതിമതമില്ലെന്നെള്ളുത്‌ വിവേകമുള്ളവര്‍ക്കറിയാം.
അധികാരത്തിന്റെ അപ്പക്കഷണം തിന്ന്‌ കൊഴുത്തുതടിക്കാന്‍ ജാതിമതവുമായി വരുന്നവരെ
അനുഗമിക്കാതിരിക്കുക. മത മൗനവ്രതം ഉപേക്ഷിക്കുക. ജാതിപറഞ്ഞു പരസ്‌പ്പരചിദ്രം വളര്‍ത്താതെ
മനസമാധാനമായി ജീവിച്ചുമരിക്കാന്‍ അനുവദിക്കുക. മതമല്ല വലുത്‌ മനുഷ്യനാണ്‌.


കാരൂര്‍ സോമന്‍, ലണ്ടന്‍