ഭ​വ​ന നി​ര്‍മാ​ണ പ​ദ്ധ​തി​യു​മാ​യി മസ്കറ്റ് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക

ഭ​വ​ന നി​ര്‍മാ​ണ പ​ദ്ധ​തി​യു​മാ​യി മസ്കറ്റ്  മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക

 

മസ്കറ്റ് :  ഭ​വ​ന നി​ര്‍മാ​ണ പ​ദ്ധ​തി​യുമായി മസ്കറ്റ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക.

ത​ണ​ല്‍ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യുടെ  'ബൈ​ത്തോ' പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഭ​വ​ന​ര​ഹി​ത​ര്‍ക്ക് വീ​ടു​വെ​ച്ച്‌ ന​ല്‍കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​പേ​ക്ഷ​ക​ന്‍റെ പേ​രി​ല്‍ കു​റ​ഞ്ഞ​ത് മൂ​ന്ന് സെ​ന്റ്‌ സ്ഥ​ല​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ബി.​പി.​എ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​വ​ര്‍ക്കാ​ണ് മു​ന്‍ഗ​ണ​ന ല​ഭി​ക്കു​ക. 

ത​ണ​ല്‍ സ​മി​തി​യു​ടെ നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷ​ക​ര്‍ക്ക് 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള വീ​ടാ​ണ് നി​ര്‍​മി​ച്ചു​ന​ല്‍കു​ക. ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം സ്ഥ​ല​ത്തി​ന്റെ വി​വ​ര​ങ്ങ​ള്‍, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍  ഓ​ഗ​സ്റ്റ്‌ 15ന് ​മുമ്പാ​യി "The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman" എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

ത​ണ​ല്‍ പ​ദ്ധ​തി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഉ​ദ്ഘാ​ട​നം റു​വി സെ​ന്റ്‌. തോ​മ​സ്‌ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍ഗീ​സ്‌ റ്റി​ജു ഐ​പ് നി​ര്‍വ​ഹി​ച്ചു.

സ​ഭ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​വും പ്ര​മു​ഖ സം​രം​ഭ​ക​നു​മാ​യ ഡോ. ​ഗീ​വ​ര്‍ഗീ​സ് യോ​ഹ​ന്നാ​നി​ല്‍നി​ന്ന് ആ​ദ്യ തു​ക സ്വീ​ക​രി​ച്ചു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി സ​ജി എ​ബ്ര​ഹാം, ക​ണ്‍വീ​ന​ര്‍ അ​ജു തോ​മ​സ്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ട്ര​സ്റ്റി ജാ​ബ്സ​ണ്‍ വ​ര്‍ഗീ​സ്‌, കോ-​ട്ര​സ്റ്റി ബി​നു കു​ഞ്ചാ​റ്റി​ല്‍, സെ​ക്ര​ട്ട​റി ബി​ജു പ​രു​മ​ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 

16 വ​ര്‍​ഷ​മാ​യി ഇ​ട​വ​ക ന​ട​പ്പാ​ക്കി​വ​രു​ന്ന ത​ണ​ല്‍ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ലൂ​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ, അ​ര്‍​ബു​ദ ചി​കി​ത്സ, വൃ​ക്ക​രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം, വി​വാ​ഹം, ഭ​വ​ന നി​ര്‍മാ​ണം തു​ട​ങ്ങി ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഇ​തി​നോ​ട​കം ധ​ന​സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ട്. 

ഈ ​വ​ര്‍ഷം​ത​ന്നെ സു​വ​ര്‍ണ ജൂ​ബി​ലി പ​ദ്ധ​തി​യാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നോ​ട്‌ ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ സെ​ന്റ​റി​നാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ന​ല്‍കും.

                           Courtesy: Madhyamam