വിമാനത്തില്‍വച്ച്‌ വിവാഹം; നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഡിജിസിഎ

വിമാനത്തില്‍വച്ച്‌ വിവാഹം; നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ: മധുരയില്‍ വിമാനത്തില്‍ വച്ച്‌ വിവാഹം നടന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സംഭവത്തില്‍ വിമനക്കമ്ബനിയോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു. മാസ്‌ക്കും സാമൂഹിക അകലവും പാലിക്കാതെ നിരവധി പേരാണ് വിമാനത്തില്‍ ഒത്തുകൂടിയത്.

ഇന്നലെയാണ് ആകാശത്തുവച്ച്‌ മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാര്‍ട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിലെ വിവാഹത്തില്‍ പങ്കെടുത്തത്. 130 പേരും വരന്റേയും വധുവിന്റേയും ബന്ധുക്കളും സുഹൃത്തുക്കളും ആണ്. എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്ന് കുടുംബം പറയുന്നു.

അതിനിടെ സംഭവം വിവാദമായതോടെ വിശദീകരണവുമായി വിമാന കമ്ബനി രംഗത്തെത്തി. മധുരയിലുള്ള ട്രാവല്‍ ഏജന്റ് ആണ് ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ബുക്കിംഗ് നടത്തിയവരോട് കൊറോണ മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നു എന്നും സ്‌പൈസ് ജെറ്റ് വിമാന കമ്ബനി അറിയിച്ചു. ഒരു ആഘോഷത്തിനും അനുമതി നല്‍കിയിരുന്നില്ലെന്നും കമ്ബനി വ്യക്തമാക്കി.