മാതൃത്വത്തിന്റെ  ചില സങ്കീർണതകൾ.... കഥ 

മാതൃത്വത്തിന്റെ  ചില സങ്കീർണതകൾ.... കഥ 

 

ബാലൻ നായർക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്.. രണ്ടാഴ്ച്ച കഴിഞ്ഞാൽ മകന്റെ മകളുടെ വിവാഹമാണ് 

ആറ്റുനോറ്റുണ്ടായ മകൻ അവനെ നല്ലരീതിയിൽ പഠിപ്പിച്ചു നല്ലൊരു ഉദ്യോഗസ്ഥാനാക്കി. ജോലിക്കിട്ടി മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയച്ചപ്പോൾ വല്ലാത്തൊരു മാനസിക സങ്കര്ഷമായിരുന്നു. അവന്റെ ഉയർച്ചയെ കുറിച്ചോർത്തപ്പോൾ തന്റെയും ഭാര്യയുടെയും വിഷമങ്ങൾ മനസ്സിൽ നിന്നും മായ്ക്കാൻ ശ്രമിച്ചു 

അവൻ ലീവിന് വരുമ്പോഴുള്ള ആഘോഷങ്ങളിലും സന്തോഷത്തിലും തൃപ്‌തിപെട്ടു ജീവിതം  ഒഴുകിക്കൊണ്ടിരുന്നു 

അങ്ങനെ അവനും  വിവാഹസമയമായി 

വിവാഹസ്വപ്നങ്ങളെല്ലാം അവനു വിട്ടുകൊടുത്തു 

അങ്ങനെ അവന്റെ കൂടെ പഠിച്ചിരുന്ന കുട്ടിയെ തന്നെ അവൻ വിവാഹം കഴിച്ചു. അവൾക്കും അവന്റെ ഓഫീസിൽ ജോലിയും ആയി 

എല്ലാം മകന്റെ ഇഷ്ടത്തോടെ ആയതിനാൽ നന്നായിത്തന്നെ എല്ലാം നടന്നു 

രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞു അവർ ജോലിസ്ഥലത്തേക്ക് തിരിച്ചു് പോയി 

പഴയപോലെ ഞാനും ഭാര്യയും തനിച്ചായി ദിന രാത്രങ്ങൾ കഴിച്ചു കൂട്ടി 

ഇടയ്ക്കു മകൻ ലീവിൽ വരുമ്പോൾ ടൗണിൽ പോയി സിനിമ കാണുന്നതും മറ്റും സന്തോഷകരമായ കാര്യങ്ങളായിരുന്നു 

മരുമകളും നല്ല ഒരു കുട്ടിയായിരുന്നു 

അങ്ങനെ കൊല്ലങ്ങൾ കടന്നുപോയി.. മകനിതുവരെ ഒരു കുഞ്ഞിക്കാല് കാണാൻ സാധിച്ചില്ല. പല ഡോക്ടർമാരെയും കണ്ടു. 

ഒടുവിൽ മകന് വലിയ നിരാശയായ് മനസ്സിന് വല്ലാത്ത വിഷമവും 

താൻ വിളിക്കുമ്പോൾ അവന്റെ സ്വരത്തിലെ വിഷാദ ഭാവം തിരിച്ചറിഞ്ഞു തുടങ്ങി 

അങ്ങനെ അവന്റെ ഒരു ഡോക്ടർ സുഹൃത്ത് അവനെ വേണ്ടവിധത്തിൽ പരിശോധിച്ചപ്പോൾ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലായത്. 

തന്റെ മകൻ ഒരിക്കലും ഒരു അച്ഛനാവില്ല 

കാര്യങ്ങൾ തന്നെ വിളിച്ചവൻ വേദനയോടെ പറഞ്ഞപ്പോൾ തന്റെയും ഭാര്യയുടെയും നെഞ്ചു തകർന്നുപോയി 

ഈ വിവരം നീ നിന്റെ ഭാര്യയോടുപോലും പറയണ്ടാന്നു ഞാൻ അവനോടു പറഞ്ഞു 

അങ്ങനെ വിരസമായ ദിവസങ്ങൾ കടന്നുപോയി 

എല്ലാ ഉത്സാഹവും ചോർന്നു ജീവിതം വ്യർത്ഥ മായ പോലെയായി 

ആയിടക്ക് കവലയിൽ  ഒരു അനാഥ പെണ്ണ് എവിടെനിന്നോ വന്നത്.. അവൾക്കു കുറച്ചു മാനസികാസ്വാസ്ഥ്യവും ഉണ്ടായിരുന്നു. എവിടെനിന്നു വന്നെന്നോ ഒന്നും അവൾക്കു അറിയില്ലായിരുന്നു 

അങ്ങനെ ചായക്കടക്കാരൻ വയസ്സായ രാമേട്ടൻ അവളെ അല്ലറ ചില്ലറ പണികളൊക്കെ കൊടുത്ത് കടയിൽ നിർത്തി .. പത്തു പതിനേഴു വയസ്സായ അവളെ നോക്കാൻ പീടികയിൽ നാണി തള്ളയും ഉണ്ടായിരുന്നു 

അങ്ങനെ പീടികയിലെ പണികളും മറ്റും ചെയ്തു അങ്ങനെ കഴിയവേ  ചായകുടിക്കാൻ വരുന്നവരിൽ ചിലർ കഴുകൻ കണ്ണുകളാൽ അവളെ നോക്കുന്നത് കണ്ടു രാമേട്ടൻ അവർക്കു താക്കീതു കൊടുക്കാൻ മറക്കാറില്ല. രാമേട്ടനെ എല്ലാവർക്കും പേടിയും ബഹുമാനവുമായിരുന്നു 

എല്ലാവരും അവളെ കാർത്തി എന്ന് വിളിച്ചു 

അങ്ങനെ കാർത്തി. സന്തോഷകരമായി ജീവിച്ചു തുടങ്ങി. നാട്ടുകാർക്കും അവളെ കാര്യമായിരുന്നു. നല്ല ഓമനത്ത  മുള്ള മുഖമായിരുന്നു അവൾക്കു. വൈകാതെ കാർത്തിയിൽ  ശാരീരികമായി ചില മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങി. ഒരു ഗർഭിണിയെ പോലെ അവൾ ആലസ്യം പ്രകടിപ്പിച്ചു  തുടങ്ങി . ആരാണ് ഈ ചതി ചെയ്തതെന്നറിയാതെ രാമേട്ടൻ ആകെ വിഷമിച്ചു.. 

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അവൾക്കു പേറ്റ്  നോവുതുടങ്ങി.. സ്ഥലത്തെ സർക്കാർ ആസ്പത്രിയിൽ നാട്ടുകാർ അവളെ കൊണ്ടാക്കി 

അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി 

രണ്ടു ദിവസം കഴിഞ്ഞ് അവളുടെ മാനസിക അസ്വാസ്ഥ്യം കൂടി. 

ഒടുവിൽ രാമേട്ടൻ തന്നെ തന്റെ കടയിലേക്കവളെ കൊണ്ടുവന്നു 

കുഞ്ഞിന്റെ കാര്യത്തിലവൾ തീരെ ശ്രദ്ധിച്ചില്ല. പീടികയിലേ പുട്ടും  മറ്റും നാലുദിവസം മാത്രമുള്ള കുഞ്ഞിന് വായിൽകുത്തിനിറച്ചു കൊടുക്കുമായിരുന്നു 

എല്ലാവരുടെയുംമനസ്സിനെ നൊമ്പരപെടുത്തുന്ന കാഴ്ചയായിരുന്നു അതെല്ലാം 

താൻ ആ കുഞ്ഞിനെ കാണാൻ ദിവസവും ചായക്കടയിൽ പോകുമായിരുന്നു. എന്തോ ആ കുഞ്ഞിനോട് തനിക്ക് വല്ലാത്ത ഒരു വാത്സല്യമായിരുന്നു 

കുഞ്ഞുങ്ങളില്ലാത്ത തന്റെ മകന് ഈ കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ എന്നറിയാതെ ആഗ്രഹിച്ചു പോയി 

ഒരു ദിവസം എവിടെപ്പോയി വരുന്ന നേരം. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു 

കടയുടെ അടുത്തുകൂടെ പോയപ്പോൾ വെറുതെ ഒന്ന് നോക്കി. കടയുടെ ചായ്‌പിൽ കുഞ്ഞും അവളും ഉറങ്ങുന്നു 

പിന്നൊന്നും ചിന്തിച്ചില്ല. 

ഏതോ ഒരു ഉൾ വിളിപോലെ കുഞ്ഞിനെ അവളറിയാതെയെടുത്തപ്പോൾ കേട്ടിവിറച്ചിരുന്നു 

എങ്ങനെയോ വീട്ടിലെത്തി ഭാര്യയുടെ  കൈകളിൽ എൽപിച്ചു മകന്റെ അടുത്തേക്ക് പുറപ്പെടാൻ പറഞ്ഞപ്പോൾ ഒന്നും ചിന്തിച്ചില്ല. കുഞ്ഞുങ്ങളില്ലാത്ത മകന്റെ ദുഃഖം maathram. സ്വാർത്ഥതയാണോ എന്നും അറിയില്ല 

കുഞ്ഞിനെ മകന്റെയും ഭാര്യയുടെയും കൈകളിൽ കൊടുത്തു കാര്യങ്ങൾ പറഞ്ഞപ്പോൾ ഇതിനെന്തെങ്കിലും ഭവിഷ്യത് വരുമെന്ന പേടിയായിരുന്നു മകന്. എന്തായാലും ഇത്രയും ചെയ്തല്ലോ. ഇനി വരുമ്പോലെ വരട്ടെ. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു 

ഭാര്യയെ അവിടെയാക്കിതിരിച്ചുപോരുമ്പോൾ മനസ്സ്  സങ്കര്ഷഭരിതമായിരുന്നു 

തിരിച്ചു രാമേട്ടന്റെ കടയുടെ അടുത്തെത്തിയപ്പോൾ അവിടെ ആൾക്കൂട്ടം. അവളുടെ കുഞ്ഞിനെ കാണുന്നില്ലപോലും കാർത്തി  ഭ്രാന്തിയായി ഓടുന്നു. എല്ലാം കണ്ടു മനസ്സാക്ഷിക്കുത്തേറ്റു നിൽക്കാനേ കഴിഞ്ഞുള്ളു 

കുഞ്ഞിനെ വല്ല കുറുക്കനോ മറ്റോ കൊണ്ട് പോയതാവും ആളുകൾ അടക്കം പറഞ്ഞു 

പോലീസും വന്നു. പ്രഹസനം നടത്തി പോയി. അല്ലെങ്കിലും ആരോരുമില്ലാത്തവൾക്കു ആരും തുണയില്ലലോ 

കാർത്തിയെ ഏതോഅഗതിമന്ദിരത്തിലേക്കു സന്നദ്ധപ്രവർത്തകർ കൊണ്ട് പോയി 

 അവളുടെ മനസ്സാകെ താളം തെറ്റിയിരുന്നു 

ഇന്നും ആ സത്യം ആരെയും അറിയിക്കാതെ ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിടുന്നു 

അവളുടെ മകൾ ഒരു ഡോക്ടർറാണ്. വരനും ഡോക്ടറാണ്. 

 തന്റെ മകന്റെ കുട്ടിയാണെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുന്നു 

ഇന്നുവരെ ആ സത്യം ആരോടും പറയാതെ കൊണ്ട് നടന്നു ഇനിയും ആരും അറിയരുത് 

കാർത്തിയെ അഗതിമന്ദിരത്തിൽ പോയി കാണും. അവൾ ഇപ്പോൾ നോർമൽ ആണ്. പക്ഷേ കഴിഞ്ഞതൊന്നും അവൾക്കറിയില്ല 

കല്യാണത്തിന്റെ തലേ ദിവസം കൊച്ചു മകളെ കൂട്ടി അഗതിമന്ദിരത്തിൽ ചെന്നു. അന്തേവാസികൾ  ക്ക്‌ കൊച്ചു മകൾ വസ്ത്രം  പണം എല്ലാം കൊടുപ്പിച്ചു 

കാർത്തിയുടെ ഊഴം വന്നു. 

അവൾക്കു കൊച്ചു മോൾ വസ്ത്രം കൊടുത്തപ്പോൾ മകളുടെ കൈ അവൾ വിടാതെ പിടിച്ചു കുറച്ചു സമയംനിന്നതു എന്തോമനസ്സിനൊരു ഒരു നൊമ്പരമുണർത്തി. രക്തം രക്തത്തെ തിരിച്ചറിയുന്ന പോലെ 

തിരിച്ചു  പോരുമ്പോൾ എന്തോ ഒരു ചാരിതാർഥ്യം 

 കാർത്തിയുടെ കുഞ്ഞിന് ഒരു പോറലുപോലും ഏൽക്കാതെ നോക്കിയാലോ. അതിന് ദൈവം തന്നെ ശിക്ഷിക്കുകയില്ല എന്ന വിശ്വാസത്തോടെ കൊച്ചു മോളുടെ കൈ പിടിച്ചു കാറിൽ കയറി

തികഞ്ഞ സംതൃപ്‌തിയോടെ പിൻ സീറ്റിൽ ചാരി കിടന്നു 

 

ഗിരിജ. കെ. നായർ