മഴപെയ്യുമ്പോൾ; കവിത : ഷാമിനി

മഴപെയ്യുമ്പോൾ; കവിത : ഷാമിനി

 

 

പ്രണയമേ നീയൊരു
വിരസതയാണെനിക്കിന്നു
ചിന്തകളിൽ മുഴുകി,
ഞാനെൻ സ്വപ്നത്തിൻ
വാതിൽപടിമേൽ തല
ചായ്ച്ചുറങ്ങിയുണരുമ്പോൾ.......
കാറ്റു വന്നുമെല്ലെയെൻ
കാതിൽ പറഞ്ഞൊരു സ്വകാര്യം....
കാത്തിരിപ്പിൻ തിരി -
അണയാറായെന്നു
വർണ്ണ തുമ്പികൾ പാറിക്കളിക്കുന്ന എൻ
മുറ്റത്തെ പച്ചപ്പുല്ലിൽ ഞെട്ടറ്റു വീണ ആ കൊച്ചു
പനിനീർ പൂവിനെ നോക്കി ഞാനൊരു 
തേങ്ങലോടെ
ഒന്നു കരഞ്ഞുതീർക്കാൻ
കൊതിക്കുന്ന കണ്ണീരുപോലെ...
മഴ പെയ്തു തോരാൻ
വിതുമ്പുന്നു ഭൂമിയിൽ
പ്രണയമേ നീയൊരു
വിരസത മാത്രം....
തോരാതെ പെയ്യുന്ന
മഴ പോലെ...
കവിഞ്ഞൊഴുകുന്ന
പുഴപോലെ...