കേശ സംരക്ഷണ രംഗത്തേക്ക്  ഇനി  മെഡിമിക്സ് ഗ്രൂപ്പും 

കേശ സംരക്ഷണ രംഗത്തേക്ക്  ഇനി  മെഡിമിക്സ് ഗ്രൂപ്പും 

 

  പ്രമുഖ ആയുര്‍വേദ സോപ്പ് നിര്‍മ്മാതാക്കളായ  എവിഎ മെഡിമിക്സ് ഗ്രൂപ്പ്  ഇനി കേശ സംരക്ഷണ രംഗത്തേക്കും .  ഇതിന്റെ ഭാഗമായി ഷാംപൂ പുറത്തിറക്കി.


ഇരട്ടിമധുരം, വേപ്പ്, റോസ് മേരി ഓയില്‍ തുടങ്ങി ഒമ്ബത് പ്രകൃതിദത്ത ഔഷധങ്ങളുടെ ചേരുവ അടങ്ങിയതാണ് പുതിയ മെഡിമിക്സ് ടോട്ടല്‍ കെയര്‍ ഷാംപൂ. എല്ലാ മുടിത്തരങ്ങള്‍ക്കും അനുയോജ്യമായ  ഷാംപൂ, മുടികൊഴിച്ചില്‍ കുറച്ച്‌ താരനെ നിയന്ത്രിക്കുവാനും   സഹായിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

സോപ്പ്  നിര്‍മ്മാണ രംഗത്ത് വന്‍ ജനപ്രീതിയാണ് മെഡിമിക്സ് സോപ്പുകള്‍ക്ക് ലഭിച്ചത്. ആദ്യ സെയിലില്‍ 25% അധികമുള്ള ബോട്ടിലുകളാണ് വിപണിയിലെത്തുക.   മെഡിമിക്സ് ഗ്രൂപ്പ് ഹെയര്‍ ഓയിലും  അവതരിപ്പിക്കുമെന്ന് കമ്ബനി പ്രതിനിധികള്‍ അറിയിച്ചു.