ലയണല്‍ ​മെസി സൗദിയിലെത്തി

ലയണല്‍ ​മെസി സൗദിയിലെത്തി

 

ജിദ്ദ: പ്രമുഖ അര്‍ജന്‍റീനിയന്‍ ഫുട്​ബാള്‍ താ​രം ലയണല്‍ മെസി സൗദിയിലെത്തി. ജിദ്ദ സീസണ്‍ ആഘോഷങ്ങളിലും ചെങ്കടല്‍ ടൂറിസ, പര്യവേക്ഷണ പദ്ധതികളിലും പ​ങ്കെടുക്കുന്നതിനാണ്​ മെസ്സിയും ​അദ്ദേഹത്തി​ന്‍റെ കൂട്ടുകാരും ജിദ്ദയിലെത്തിയതെന്ന്​ സൗദി ടൂറിസം മന്ത്രി അഹ്​മദ്​ അല്‍ഖത്തീബ്​ പറഞ്ഞു.​

ലയണല്‍ മെസിയെയും സുഹൃത്തുക്കളെയും ജിദ്ദ സീസണിലും ചെങ്കടല്‍ പര്യവേക്ഷണത്തിലും പ​​ങ്കെടുത്ത്​ അവധികാലം ചെലവഴിക്കാന്‍ സൗദിയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്ന്​ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇത്​ അദ്ദേഹത്തിന്‍റെ ആദ്യത്തെ സന്ദര്‍ശനമല്ല. അവസാനത്തേതും ആയിരിക്കില്ല. സൗദി ടൂറിസത്തി​ന്‍റെ അംബാസഡറായി മെസ്സിയെ പ്രഖ്യാപിക്കുന്നതില്‍ തനിക്ക് ഏറെ​ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിലുടെ വ്യക്തമാക്കി. അര്‍ജന്‍റീനീയന്‍ ദേശീയ ടീമിലെ സഹപ്രവര്‍ത്തനോടൊപ്പം മെസ്സി സൗദിയിലെത്തുന്ന ചിത്രങ്ങളും മന്ത്രി പോസ്റ്റ്​​ ചെയ്​തിരുന്നു.