കേന്ദ്ര മന്ത്രി വി മുരളീധരന് ഖത്തറില്‍

കേന്ദ്രമന്ത്രി വി മുരളീധരന് ത്രിദിന സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത സംഘവും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഐ.സി.സി അശോകഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം മന്ത്രിക്ക് സ്വീകരണം നല്കി. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരുമായി വി. മുരളീധരന് കൂടിക്കാഴ്ച്ച നടത്തും.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30ന് ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയാകും.