സംസ്ഥാനത്ത് ഓണംമേള 27 മുതല്‍; ഓണക്കിറ്റ് 10 മുതല്‍:മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ഓണംമേള 27 മുതല്‍; ഓണക്കിറ്റ് 10 മുതല്‍:മന്ത്രി ജി ആര്‍ അനില്‍


സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം മേളകള്‍ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെപ്തംബര്‍ ആറുവരെ നീളുന്ന വില്‍പ്പനകേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. ജില്ലാ ആസ്ഥാനങ്ങളിലും മേള 27ന് തുടങ്ങും.

എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ മേളകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്തംബര്‍ ഒന്നുമുതല്‍ ചന്തകള്‍ തുടങ്ങും. പച്ചക്കറി ഉള്‍പ്പെടെ ഇവിടെനിന്ന് ലഭിക്കും.സപ്ലൈകോ 1000 -മുതല്‍ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകള്‍ വില്‍ക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് 250 കിറ്റ് വില്‍ക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നല്‍കും. സംസ്ഥാനതലത്തില്‍ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനം നല്‍കും.

തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും. ഇതിന് 465 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങും ആരംഭിച്ചു. വിതരണം ഓണത്തിനുമുമ്ബ് പൂര്‍ത്തിയാക്കും.