പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യു.എ.ഇയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യു.എ.ഇയിലേക്ക്

 

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യു.എ.ഇ സന്ദര്‍ശിക്കും.

ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം അവിടെ നിന്ന് നേരെ യു.എ.ഇയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു.എ.ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനെ അഭിനന്ദിക്കുകയും ചെയ്യും.

ജൂണ്‍ 28ന് തന്നെ മോദി യു.എ.ഇയില്‍ നിന്ന് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്ബത്തിക സഹകരണ കരാര്‍ യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്.

നാലാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.