മോഹനിദ്ര: കവിത , ഡോ.ജേക്കബ് സാംസൺ

മോഹനിദ്ര: കവിത ,  ഡോ.ജേക്കബ് സാംസൺ

 

 

രാത്രിയുടെ

കറുത്ത കമ്പളം പുതച്ച്

ഞാനും നീയും

ഉറങ്ങാൻ കിടക്കുന്നു

 

സമയത്തിന്റ

ഓർമ്മപ്പെടുത്തൽ പോലെ

ഒരു തീവണ്ടിയുടെ

ചൂളം വിളി ഉയരുന്നു

 

നിശാഗന്ധികൾ

വിടരുകയും

സുഗന്ധം പരത്തുകയും

ചെയ്യുന്നു.

 

കാറ്റത്തുലയുന്ന

ഇലച്ചാർത്തുകളിൽ നിന്ന്

മഞ്ഞുതുള്ളികൾ

ഉതിർന്നു വീഴുന്നു

 

രാക്കിളികൾ

പ്രണയമധുരമായ

ഗാനങ്ങൾ

ആലപിക്കുന്നു.

 

അമ്പലമണികൾ

പുലരിവരുന്നതും കാത്ത്

ഉറങ്ങാതിരിക്കുന്നു

 

എനിക്കുംനിനക്കു

മിടയിലുള്ള അകലം

കുറഞ്ഞു കുറഞ്ഞ്

ഒരു മോഹനിദ്രയിൽ

നമ്മൾ അലിഞ്ഞു

ചേരുന്നു.