മടിയനായ മുടിയൻ: ചെറുകഥ, സുജ ശശികുമാർ

മടിയനായ മുടിയൻ: ചെറുകഥ, സുജ ശശികുമാർ

 

 

സുഗുണൻ, അവൻ അച്ഛനും അമ്മയ്ക്കും ഏക സന്താനമാണ്.

പേര് പോലെത്തന്നെ അവൻ ചെറുപ്പകാലത്ത് സത്ഗുണ നായിരുന്നു.

എന്നാൽ പിന്നീട് അവൻ അലസനായി.

പഠിക്കാൻ പോവാതെ

ജോലിക്കു പോവാതെ

വീട്ടിൽ ചടഞ്ഞുകൂടിയിരുന്നു.

മേലനങ്ങാതെ എങ്ങനെ

പണക്കാരനാവാം എന്നായിരുന്നു അവൻ്റെ ചിന്ത.

ഒരു ദിവസം വയറു മുട്ടെ ആഹാരം കഴിച്ച് ഉച്ചയുറക്കത്തിൽ അവൻ ഒരു സ്വപ്നം കണ്ടു

ദൈവം അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അവൻ ആശ്ചര്യത്തോടെ വിളിച്ചു

ദൈവമേ.... അങ്ങ് എൻ്റെ മുന്നിൽ പ്രത്യക്ഷനായോ..

അതു കേട്ട് ദൈവം ചിരിച്ചു കൊണ്ടു ചോദിച്ചു

മും..

നിനക്ക് എന്താ വേണ്ടത്   ?

അവൻ പറഞ്ഞു 

എനിക്ക് ജോലിയൊന്നും ചെയ്യാതെ പണക്കാരനാവണം.

ആണോ.. എങ്കിൽ ഇതാ

നിനക്ക് ഞാൻ നോട്ടുകളുടെ പെരുമഴ തന്നെ തന്നിരിക്കുന്നു.

അതു കണ്ട്

അവൻ്റെ കണ്ണുകൾ തള്ളിപ്പോയി.

ഇവനെ ഒരു പാഠം പഠിപ്പിക്കണം ദൈവം വിചാരിച്ചു.

എല്ലാത്തിനും ഓരോ ദ്വാരം വെച്ചു കൊടുത്തു.

അത് ശ്രദ്ധിക്കാതെ

അവൻ ആർത്തിയോടെ

ഓരോന്നായി പെറുക്കാൻ തുടങ്ങി.

ദൈവം അവൻ്റെ മുന്നിൽ നിന്നും അപ്രത്യക്ഷനായി.

അല്ലാ.. ഇതിനൊക്കെ ഓട്ട ഉണ്ടല്ലോ

ഇത് ഞാൻ എന്തു ചെയ്യും ?

ദൈവമേ..

ദൈവത്തിൻ്റെ അശരീരി അവൻ കേട്ടു

നീ ഓരോന്നിൻ്റെയും ദ്വാരം അടയ്ക്കുക.

ഏതൊരു ജോലി.യ്ക്കും അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവും

നിൻ്റെ മടിയ്ക്കുള്ള ശിക്ഷയാണിത്.

അമ്മ വന്നു വിളിച്ചതും അവൻ ദിവാസ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.

അവൻ ആകെ വിയർക്കാൻ തുടങ്ങി.

അവൻ അമ്മയോട് കാര്യങ്ങൾ പറഞ്ഞു.

അമ്മ അതു കേട്ട് പൊട്ടിചിരിച്ചു.

മലർപ്പൊടിക്കാരൻ്റെ സ്വപ്നം പോലെയായി നിൻ്റെ കാര്യം.

വേഗം ജോലിക്കു പോയി നാലു കാശ് ഉണ്ടാക്കാൻ നോക്ക് അമ്മ പറഞ്ഞു.

അവൻ മടിയെല്ലാം മാറ്റി വെച്ച്പിറ്റേന്നു തൊട്ട് ജോലി തേടിപ്പോയി...

 

സുജ ശശികുമാർ

 

.................         .................