പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി. കണ്ണൂര്‍ ഏരുവേശിയില്‍ ആണ് നടുക്കുന്ന സംഭവം. ചെമ്ബേരി മുയിപ്ര സ്വദേശി സതീശന്‍ (31) മകന്‍ ധ്യാന്‍ ദേവ്(8 മാസം) എന്നിവരാണ് മരിച്ചത്.

വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ചാണ് ഭാര്യ അഞ്ജുവിനെ വെട്ടിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്.

ഗള്‍ഫില്‍ ജോലി ചെയ്ത് വരികയായിരുന്ന സതീഷ് 3 വര്‍ഷം മുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. സംഭവ സമയത്ത് സതീഷിന്‍്റെ അമ്മ ദേവകി വീട്ടില്‍ ഉണ്ടായിരുന്നു. കിടപ്പ് മുറിയിലേക്ക് കയറിയ സതീഷ് വാതില്‍ അടച്ചതിന് ശേഷം ഭാര്യയെയും കുട്ടിയെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.