ട്വിറ്ററുമായുള്ള കരാറില്‍ മലക്കം മറിഞ്ഞ് ഇലോണ്‍ മസ്‌ക്, കരാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ട്വിറ്ററുമായുള്ള കരാറില്‍   മലക്കം മറിഞ്ഞ് ഇലോണ്‍ മസ്‌ക്, കരാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു

 

ട്വിറ്ററുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കുന്നതായി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഉപയോഗശൂന്യവും, വ്യാജവുമായ അക്കൗണ്ടുകള്‍ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് കണ്ടെത്തും വരെ ഡീല്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് 44 ബില്യണ്‍ ഡോളറിന്   ട്വിറ്റര് ഇന്‍ക് വാങ്ങാന്‍ മസ്‌ക് കരാര്‍ ഒപ്പിടുന്നത്.

സജീവ ഉപയോക്താക്കളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകള്‍ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്ഫോമില്‍ നിന്ന് ”സ്പാം ബോട്ടുകള്‍” നീക്കം ചെയ്യുക എന്നതാണ് തന്റെ മുന്‍ഗണനകളിലൊന്നെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു

4,400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്