നഞ്ചിയമ്മ ദുബായിലേക്ക്

നഞ്ചിയമ്മ ദുബായിലേക്ക്

 

ദുബായ്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നഞ്ചിയമ്മ സെപ്റ്റംബര്‍ 25ന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ അഖാഫ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ അതിഥിയായി പോകും.

ഇതാദ്യമായാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഒരു ഓണാഘോഷം നടക്കുന്നത്. 10,000 ത്തിലധികം പേര്‍ക്ക് ഇരിപ്പിടമൊരുക്കിയാണ് അഖാഫ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. യു.എ.ഇ സര്‍ക്കാരിന് കീഴിലുള്ള സി.ഡി.ഇ എന്ന അതോറിറ്റിയുടെ അംഗീകാരം അടുത്തിടെയാണ് അഖാഫിന് ലഭിച്ചത്.