നെറ്റ്ഫ്ളിക്സിലും ഇനി മുതല്‍ പരസ്യം

നെറ്റ്ഫ്ളിക്സ് ഉപയോക്താക്കളും ഇനി മുതല്‍ ആപ്പ് ഉപയോഗിക്കുമ്ബോള്‍ പരസ്യം കാണും. പുതിയ മാറ്റങ്ങള്‍ ഉടന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്ബനി.
2022 അവസാനത്തോടെ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്ബനിയിലെ ചില വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിപണിയില്‍ അടുത്തിടെ വലിയ മാറ്റങ്ങള്‍ക്കാണ് നെറ്റ്ഫ്ളിക്സ് സാക്ഷ്യം വഹിച്ചത്. സമീപകാലത്തുണ്ടായ തിരിച്ചടികളാണ് ചില നയങ്ങള്‍ മാറ്റാന്‍ കമ്ബനിയെ നിര്‍ബന്ധിതരാക്കിയത്. പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം പാസ്വേഡ് മറ്റുള്ളവരുമായി പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നടപടികളും കമ്ബനി നടപ്പിലാക്കും. മികച്ച വരുമാന സാധ്യതകള്‍ക്കായി പരസ്യങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ഉപഭോക്താക്കള്‍ അവരുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് മറ്റുള്ളവരുമായി പങ്കിടുന്ന രീതി മാറ്റുന്നതിനെക്കുറിച്ചും കമ്ബനി നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഉപഭോക്താക്കള്‍ക്ക് ഡബിള്‍ സ്ക്രീന്‍ ആക്സസ് സൗകര്യം ഉപയോഗിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അക്കൗണ്ട് പങ്കിടാനുള്ള സൗകര്യം നെറ്റ്ഫ്ളിക്സിലുണ്ട്. ഇതിന് ഒരു ചെറിയ അധിക തുക ഈടാക്കാനാണ് കമ്ബനി ആഗ്രഹിക്കുന്നത്.